കിഴക്കമ്പലം ദീപു വധക്കേസ്:് പ്രതികളുടെ ജാമ്യാപേക്ഷ തൃശൂര്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് തൃശൂര്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. കേസ് പരിഗണിക്കുന്ന ജഡ്ജി സിപിഎം ജില്ലാ സെക്രട്ടറിയുടെ മകളായതിനാല്‍ കോടതി മാറ്റം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദീപുവിന്റെ പിതാവാണ് ഹൈക്കോടതിയെ സീമിപിച്ചത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിച്ചിരുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും അതിനാല്‍ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നുമായിരുന്നു പിതാവിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. കോടതി മാറ്റം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.

Leave a Comment

More News