റാങ്ക് ജേതാവിനെ ഫ്രറ്റേണിറ്റി ആദരിച്ചു

പുലാപ്പറ്റ: കാലിക്കറ്റ് സർവകലാശാല 2021 എം.എ എക്കണോമിക്സ് കോഴ്സിൽ ഒന്നാം റാങ്കും NET ഉം GATE പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ 254 ആം റാങ്കും കരസ്ഥമാക്കിയ പുലാപ്പറ്റ മുണ്ടാള്ളി സ്വദേശിനിയും വിക്ടോറിയ കോളേജ് വിദ്യാർത്ഥിനിയുമായിരുന്ന ആർ. കൃഷ്ണപ്രിയയെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആദരിച്ചു.

ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ കൃഷ്ണപ്രിയക്ക് ഉപഹാരം നൽകി. വെൽഫെയർ പാർട്ടി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഖാലിദ് പുലാപ്പറ്റ, ഫ്രറ്റേണിറ്റി ജില്ല കാമ്പസ് സെക്രട്ടറിയേറ്റംഗങ്ങളായ ഫർഹാൻ, ബദ്റുസമാൻ, കൃഷ്ണപ്രിയയുടെ അച്ഛൻ, സഹോദരി എന്നിവർ പങ്കെടുത്തു.

Leave a Comment

More News