രാത്രി കടയടച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെട്ടേറ്റ വനിത വസ്ത്രശാലയുടമ മരിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വസ്ത്രവ്യാപാരശാല നടത്തുന്ന യുവവനിത വെട്ടേറ്റു മരിച്ചു. ഏറിയാട് സ്വദേശിനി റിന്‍സി (30) ആണ് മരിച്ചത്. ഇന്നലെ രാത്രി കടയടച്ച ശേഷം മക്കള്‍ക്കൊപ്പം വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് വെട്ടേറ്റത്.

കടയിലെ മുന്‍ ജീവനക്കാരനായ റിയാസ് ആണ് ആക്രമിച്ചത്. റിന്‍സിയ്ക്ക് 30 തവണ വെട്ടേറ്റിരുന്നു. കടയില്‍ ജീവനക്കാരനായിരിക്കേ റിയാസ് റിന്‍സിയെ പല തവണ ശല്യപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇയാളെ പിരിച്ചുവിട്ടു. റിയാസിന്റെ ശല്യത്തെ കുറിച്ച് റിന്‍സി ഭര്‍ത്താവിനോടും കുടുംബത്തോടും പറഞ്ഞിരുന്നു.

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് റിന്‍സിക്ക് വെട്ടേറ്റത്. ഉടനെ കൊടുങ്ങല്ലൂരുള്ള ആശുപത്രിയിലും തുടര്‍ന്ന വിദഗ്ധ ചികിത്സയ്ക്ക് തൃശൂരുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. രാവിലെ 8.30 ഓടെ മരണമടയുകയായിരുന്നു.

റിന്‍സിക്ക് പത്തും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.

Leave a Comment

More News