അനുമതി കൂടാതെ മുല്ലപ്പെരിയാര്‍ ഡാമില്‍ കടന്നു; റിട്ട. പോലീസുകാര്‍ അടക്കം നാലു പേര്‍ക്കെതിരെ കേസ്

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാവീഴചയുണ്ടായ സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്. വനംവകുപ്പിന്റേതാണ് നടപടി. അനുമതിയില്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. ഇവരെ കടത്തിവിട്ട വനപാലകര്‍ക്കെതിരെയും നടപടിയുണ്ടാകും. ഞായറാഴ്ചയാണ് തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ നാല് പേര്‍ ഡാമിലെത്തിയത്. കേരള പോലീസില്‍ നിന്നും വിരമിച്ച എസ്‌ഐമാരായ റഹീം, അബ്ദുള്‍ സലാം, ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ ജോണ്‍ വര്‍ഗീസ്, മകന്‍ വര്‍ഗീസ് ജോണ്‍ എന്നിവരാണ് ഇവിടെയെത്തിയത്. തമിഴ്‌നാടിന്റെ ബോട്ടിലായിരുന്നു യാത്ര.

ഇവര്‍ എത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ജിഡിയില്‍ എഴുതിയിരുന്നില്ല. വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ എത്തിയത് പോലീസുകാര്‍ ഡിവൈഎസ്പിയെയും അറിയിച്ചിരുന്നില്ല.<br> <br> ഡിവൈഎസ്പി അറിഞ്ഞതിന് ശേഷമാണ് കേസെടുത്തത്. സംഭവത്തെ കുറിച്ച് ഡിവൈഎസ്പി, എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡാമില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഉദ്യോഗസ്ഥര്‍ പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനില്‍ വിവരമറിയിക്കണം എന്നാണ് നിയമം.

Print Friendly, PDF & Email

Leave a Comment

More News