വയനാട് ജനകീയ ഹോട്ടലിലെ കിണറ്റില്‍ സോപ്പ്‌പൊടി കലര്‍ത്തിയ സമീപത്തെ ഹോട്ടലുടമ അറസ്റ്റില്‍

വയനാട്: ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയയാള്‍ പിടിയില്‍ വയനാട് പനമരം വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മൂട്ടി(58) ആണ് അറസ്റ്റിലായത്.<വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിന് സമീപത്തെ ഹോട്ടലിന്റെ ഉടമയാണ് മമ്മൂട്ടി. ജനകീയ ഹോട്ടലില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമായതിന് പിന്നാലെ മമ്മൂട്ടിയുടെ ഹോട്ടലില്‍ കച്ചവടം കുറഞ്ഞിരുന്നു. ഇതിന് പ്രതികാരമായാണ് പ്രതി ജനകീയ ഹോട്ടലുകാര്‍ വെള്ളം എടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയത്.

ബുധനാഴ്ച രാവിലെ പമ്പുചെയ്തപ്പോള്‍ വെള്ളം പതഞ്ഞു പൊങ്ങുകയും സോപ്പുപൊടിയുടെ മണം അനുഭവപ്പെടുകയുമായിരുന്നു. വെള്ളം പതഞ്ഞ് പൊന്തിയതോടെ വിഷം കലര്‍ത്തിയതാണോയെന്ന ആശങ്കയും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു.

തുടര്‍ന്ന് വെള്ളം പരിശോധിച്ചപ്പോഴാണ് സോപ്പുപൊടി കലര്‍ത്തിയതാണെന്ന് തിരിച്ചറിഞ്ഞത്.

Print Friendly, PDF & Email

Leave a Comment

More News