കെ റെയില്‍ മോശം പദ്ധതി; കേരളത്തെ പിളര്‍ക്കും: ഇ.ശ്രീധരന്‍

തൃശൂര്‍: കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെയും കുട്ടികളെയും വീട്ടുകാരെയും ഉപദ്രവിക്കുന്നതും പോലീസിനെ ഉപയോഗിച്ച് ബലംപ്രയോഗിക്കുന്നതും തെറ്റായ കാര്യമാണെന്ന് ഇ.ശ്രീധരന്‍. കെ റെയിലിനെതിരെ തൃശൂര്‍ കുന്ദംകുളത്ത് ബിജെപി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മര്‍ക്കട മുഷ്ടി കാണിക്കുന്നു. ആ സീറ്റില്‍ ഇരിക്കുന്ന ആര്‍ക്കും മര്‍ക്കട മുഷ്ടി പാടില്ല. സില്‍വര്‍ലൈന്‍ ഏറ്റവും മോശമായ പദ്ധതിയാണ്.

അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും. അര്‍ത്തി മതിലുകള്‍ കേരളത്തെ പിളര്‍ക്കും. കെ റെയില്‍ നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പ് സാമൂഹികാഘാത പഠനം നടത്തണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. സാമൂഹികാഘാത പഠനം നടത്തുന്നതിന് കല്ലിടലിന്റെ ആവശ്യമില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News