വധ ഗൂഢാലോചന കേസ്; സീരിയൽ നടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ദിലീപിന്റെ സുഹൃത്തുക്കളും നടിമാരും അന്വേഷണത്തിലാണ്. കേസുമായി ബന്ധപ്പെട്ട് ഒരു സീരിയൽ നടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കൂടാതെ മലയാളത്തിലെ പ്രമുഖ നടിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയേക്കുമെന്ന് ക്രൈംബ്രാഞ്ച് സൂചന നൽകി.

ദിലീപിന്റെ ഫോണില്‍ നിന്നും ലഭിച്ച സന്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം സിനിമാമേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്. ദിലീപുമായി ബന്ധമുള്ള സീരിയല്‍ നടി, സിനിമയില്‍ സഹിയായിയായി ജോലി നോക്കുന്ന യുവതി അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. നടിയെ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയം ദിലീപ് ഇവരുമായി ചര്‍ച്ച ചെയ്തു എന്നാണ് വിവരം.

സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും, അടുത്തിടെ തിരിച്ചുവരികയും ചെയ്ത നടിയുമായും ദിലീപ് ആശയവിനിമയം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യക്തിബന്ധത്തിനപ്പുറം കേസുമായി ബന്ധപ്പെട്ട ആശയവിനിമയം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൊഴി നല്‍കാന്‍ നടിക്ക് ഉടനെ നോട്ടീസ് നല്‍കിയേക്കും. ഈ നടി ഉള്‍പ്പെടെ 12 പേരുമായുള്ള ആശയവിനിമയം നശിപ്പിച്ചതായി കണ്ടെത്തി. സ്വകാര്യസംഭാഷണത്തിന് പുറമെ അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ പങ്കിട്ടതായി സൂചനയുണ്ട്.

Leave a Comment

More News