കെ റെയില്‍ ‘ബഫര്‍ സോണ്‍ ഉണ്ടാകും’: മന്ത്രി സജി ചെറിയാനെ തിരുത്തി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ ബഫര്‍ സോണ്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാനെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിയില്‍ ബഫര്‍ സോണ്‍ ഉണ്ടാകും. മന്ത്രി പറഞ്ഞതല്ല കെ റെയില്‍ എംഡി പറഞ്ഞതാണ് ശരിയെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. പോലീസ് നടപടിയിലേക്ക് പോകാത്തത് സംയമനം പാലിക്കുന്നതിനാലാണ്. നഷ്ടപരിഹാരം നല്‍കിയ ശേഷമേ സ്ഥലം ഏറ്റെടുക്കുകയുള്ളുവെന്നും കോടിയേരി വ്യക്തമാക്കി.

കെ റെയില്‍ പദ്ധതിക്കെതിരേ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് സമരം ചെയ്യുകയാണ്. കോഴിക്കോട്ട് സമരം ചെയ്തത് ഇരുകൂട്ടരും ഒന്നിച്ചാണ്. യുഡിഎഫ് കാലത്ത് ഹൈ സ്പീഡ് ട്രെയിനിനുവേണ്ടി കല്ലിട്ടിരുന്നു. അന്ന് എല്‍ഡിഎഫ് യാതോരു എതിര്‍പ്പും ഉയര്‍ത്തിയില്ലെന്നും കോടിയേരി പറഞ്ഞു.

Leave a Comment

More News