ഒക്കലഹോമയിൽ വാഹനാപകടം; 6 ഹൈസ്കൂൾ വിദ്യാർഥിനികൾക്ക് ദാരുണ അന്ത്യം

ഒക്കലഹോമ: സ്കൂളിന് വെളിയിലുള്ള റെസ്റ്റോറന്റിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ക്യാമ്പസിലേക്ക് മടങ്ങുകയായിരുന്ന 6 വിദ്യാർത്ഥിനികൾ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു സെമി പിക്കപ്പ് ട്രക് ഇടിച്ചതിനെ തുടർന്ന് കാറിലുണ്ടായിരുന്ന ആറു വിദ്യാർത്ഥിനികളും കൊല്ലപ്പെട്ട സംഭവം മാർച്ച് 22 ബുധനാഴ്ച ഉച്ചയ്ക്ക് ഒക്ലഹോമയിൽ ഉണ്ടായി .

15 മുതൽ 17 വയസ്സുവരെയുള്ള വിദ്യാർഥികളാണ് ഈ സംഭവത്തിൽ കൊല്ലപ്പെട്ടതെന്ന് ഒക്കലഹോമ ഹൈവേ പെട്രോൾ സംഘം അറിയിച്ചു.

നോർത്ത് ഡാലസിൽ നിന്നും 100 മൈൽ അകലെയുള്ള ഒക്കലഹോമ അതിർത്തിയിലായിരുന്നു സംഭവം.
ഇവരുടെ നിർത്തിയിട്ടിരുന്ന കാറിൽ അതിവേഗതയിൽ വന്നിരുന്ന സെമി ട്രക് ഇടിച്ചു കയറുകയായിരുന്നു . 51 വയസുള്ള ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.

കാറിൽ സഞ്ചരിച്ചിരുന്ന രണ്ടുപേരെ ഒഴികെ പിൻസീറ്റിൽ ഉണ്ടായിരുന്ന നാലുപേരും സീറ്റ്ബെൽറ്റ് ഇല്ലാതെയാണ് സഞ്ചരിച്ചിരുന്നത്.

ഒക്ലഹോമ ടിഷിണ്ഗൊ സ്കൂൾ ഡിസ്ട്രിക്ട് വിദ്യാർത്ഥികളായിരുന്നു കൊല്ലപ്പെട്ടതെന്ന് അധിക്രതർ അറിയിച്ചു .സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച പെൺകുട്ടികളുടെ പ്രായം പരിഗണിച്ചു വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല .

Leave a Comment

More News