പ്രതിഷേധം: തവനൂര്‍ കടകശേരിയില്‍ സര്‍വേ നടത്താനാവാതെ മടങ്ങി; പിറവത്ത് കല്ല് ഒഴിവാക്കി അടയാളമിടാന്‍ ശ്രമം

മലപ്പുറം, എറണാകുളം: സില്‍വര്‍ ലൈന്‍ സര്‍വേയില്‍ ഇന്നും സംസ്ഥാനത്ത് ജനകീയ പ്രതിഷേധങ്ങള്‍. മലപ്പുറം തവനൂര്‍ കടകശേരിയില്‍ പാടശേഖരത്ത് സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടിവന്നു. വൈകിട്ട് മൂന്നര കഴിഞ്ഞിട്ടും സര്‍വേ നടത്താനായില്ല. ഇതോടെ ഇനി സിഗന്ല്‍ കിട്ടി സര്‍വേ തുടങ്ങി വരുമ്പോള്‍ സമയം ഏറെ വൈകുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടങ്ങൂകയായിരുന്നു.

പിറവത്തും ശക്തമായ പ്രതിഷേധമാണുണ്ടായത് പോലീസ് നടപടിയില്‍ നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരു മഴ പെയ്താന്‍ വെള്ളം കയറുന്ന മേഖലയില്‍ 30 അടി ഉയരത്തില്‍ പ്രതേ്യക സോണ്‍ തിരിച്ച് കെ റെയില്‍ കൊണ്ടുവരുന്നത് ഒട്ടും പ്രയോഗികമല്ലെന്ന് അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു.

സര്‍വേ കല്ല് ഒഴിവാക്കി മാര്‍ക്ക് ചെയ്യാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്.. ഇതും നാട്ടുകാര്‍ തടഞ്ഞു.

Leave a Comment

More News