നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കടുങ്ങല്ലൂര്‍: കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു. ബിനാനിപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍ പെട്ടതും നിരവധി ക്രിമിനല്‍ കേ സില്‍ പ്രതിയുമായ മുപ്പത്തടം പാ ലറ മാതേലിപറമ്പ് വീട്ടില്‍ അമല്‍ ബാബു (25)നെയാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.

കൊലപാതകശ്രമം, മയക്കുമരുന്ന് കേസ്, കവര്‍ച്ചാ ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി. നിരവധി കേസുകള്‍ ബി നാനി പുരം, ആലുവ സ്റ്റേഷനുകളി ലായി ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ജനുവരി മാസം ബിനാനി പുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമം, കവര്‍ച്ച കേസുകളെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ റൂറല്‍ ജില്ലയില്‍ 40 പേരെ കാപ്പ നിയമപ്രകാരം ജയിലിലടക്കുകയും 31 പേരെ നാടുകടത്തുകയും ചെയ്തതായി എസ്.പി. കെ.കാര്‍ത്തിക് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് റൂറല്‍ പോലീസ് അറിയിച്ചു.

 

Leave a Comment

More News