ആനിക്കാട് തുണ്ടിയിൽ പോൾ മാത്യു (അച്ചൻകുഞ്ഞ് 65) നിര്യാതനായി

മല്ലപ്പള്ളി: കഴിഞ്ഞ ദിവസം നിര്യാതനായ ആനിക്കാട് തുണ്ടിയിൽ പോൾ മാത്യുവിന്റെ (അച്ചൻകുഞ്ഞ് -65) സംസ്കാരം മാര്‍ച്ച് 25ന് വസതിയിലെ പ്രാർത്ഥനകൾക്ക് ശേഷം 12 മണിയോടുകൂടി ഇടവകയായ പെരുമ്പട്ടിമൺ സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ നടത്തി. പരേതനായ കുഞ്ഞുമോൻ സഹോദരനും, ലീലാമ്മ, ആലീസ്, രാജമ്മ എന്നിവർ സഹോദരികളുമാണ്. മാതാവ് പരേതയായ ഏലിയാമ്മ കല്ലൂപ്പാറ മാരേട്ട് കുടുംബാംഗമാണ്.

ഭാര്യ: പരേതയായ മേരിക്കുട്ടി (പുന്നവേലി).

കൂടുതൽ വിവരങ്ങൾക്ക് ഫിലിപ്പ് മാരേട്ട് : 973 715 4205.

Leave a Comment

More News