കുവൈറ്റില്‍ വീടിന്റെ മതില്‍ തകര്‍ന്നു വീണ് തൊഴിലാളി മരിച്ചു

കുവൈറ്റ് സിറ്റി : അല്‍ ഷുഹാദ മേഖലയില്‍ പുതുക്കിപ്പണിയുന്ന വീടിന്റെ ഭിത്തി തകര്‍ന്നു വീണ് വീട്ടുജോലിക്കാരി മരിച്ചു. മതില്‍ പൂര്‍ണമായി നിലംപതിച്ചു. ഇടിഞ്ഞ ഭാഗത്തെ കല്ലുകള്‍ മുഴുവന്‍ തെറിച്ച് വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

ഫയര്‍ഫോഴ്‌സ്, റെസ്‌ക്യൂ ടീമുകള്‍ വീട്ടിലെത്തി അവശിഷ്ടങ്ങള്‍ നീക്കം ചെയ്‌തെങ്കിലും തൊഴിലാളിയെ ജീവനോടെ കണ്ടെത്താനായില്ല. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ തൊഴിലാളിയെ കഠിനമായ പരിശ്രമത്തിനുശേഷമാണ് പുറത്തെടുക്കാനായത്.

സലിം കോട്ടയില്‍

 

Leave a Comment

More News