കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവന: ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ പാർട്ടിയുമായും ഘടക കക്ഷികളുമായും കൂടിയാലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

വിവാദ പ്രസ്താവന നാവുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. വിഷയത്തിൽ കെപിസിസി പ്രസിഡന്റുമായി പ്രമുഖ നേതാക്കൾ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമർശത്തെ എതിർത്ത ഘടകകക്ഷികളുമായി സംസാരിക്കും. മതനിരപേക്ഷ നിലപാടിന് മങ്ങലേൽപ്പിക്കുന്ന നിലപാടുകൾ കോൺഗ്രസിലുണ്ടാകില്ലെന്നും സതീശൻ അറിയിച്ചു.

സുധാകരന്റെ പരാര്‍മശത്തെ ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നത്. കെപിസിസി അധ്യക്ഷ്‌നറെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നത് ഗൗരവതരമായെടുത്ത് കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

സുധാകരന്റെ അടിക്കടിയുള്ള പ്രസ്താവനകൾ കോൺഗ്രസിൽ കടുത്ത അതൃപ്തി ഉണ്ടാക്കുന്നുണ്ട്. ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനക്കു പിന്നാലെ വര്‍ഗീയതയോട് നെഹ്‌റു സന്ധി ചെയ്തുവെന്ന പരാമര്‍ശം കൂടി വന്നതോടെ പാര്‍ട്ടി തന്നെ അങ്കലാപ്പിലായിരിക്കയാണ്. പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്റെ പ്രസ്താവനക്കെതിരെ അമര്‍ഷം ഉയരുകയാണ്.

Print Friendly, PDF & Email

Leave a Comment

More News