സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ സമ്മേളനം സംഘടിപ്പിച്ചു

സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് കൂട്ടിലങ്ങാടിയിൽ നടത്തിയ യുവജനറാലി

കൂട്ടിലങ്ങാടി : “വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം” പ്രമേയത്തിൽ സോളിഡാരിറ്റി സംസ്ഥാന സമ്മേളന പ്രചരണാർഥം കൂട്ടിലങ്ങാടിയിൽ മക്കരപ്പറമ്പ ഏരിയ സമ്മേളനം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി.

സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കെ നിസാർ, ഏരിയ സെക്രട്ടറി സി.എച്ച് ഇഹ്സാൻ, എസ്‌.ഐ.ഒ ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ, ശാഫി, സിഎച്ച് റാസി എന്നിവർ സംസാരിച്ചു.

കീരംകുണ്ടിൽ നിന്നാരംഭിച്ച യുവജനറാലിക്ക് എം.കെ അബ്ദുല്ലത്തീഫ്, സി.എച്ച് ജാഫർ, അഷ്റഫ് സി.എച്ച്, യഹ് യ എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News