കോവിഡ്: പ്രതിദിന കേസുകള്‍ 1259; ലോകത്താകെ 481,965,669 രോഗബാധിതരും 6,127,067 മരണവും

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1259 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 35 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 1705 പേര്‍ േരാഗമുക്തരായതോടെ സജീവ രോഗികളുടെ എണ്ണം 15,378 ആയി കുറഞ്ഞു.

സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കല്‍ 16.05 കോടി ഡോസ് വാക്‌സിന്‍ ഉപയോഗിക്കാതെ അവശേഷിക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. 184.68 കോടി ഡോസ് വാക്‌സിനാണ് സര്‍ക്കാരുകള്‍ക്ക് ഇതുവരെ വിതരണം ചെയ്തത്.

അതേസമയം, ലോകമെമ്പാടുമുള്ള കോവിഡ് കേസുകളില്‍ 481,965,669 ആയി ഉയര്‍ന്നു. മരണസംഖ്യ 6,127,067 ആയി. വാക്‌സിനേഷന്‍ 10,895,966,418 ആയെന്നും ജോണ്‍ ഹോപ്കിന്‍ യൂണിവേഴ്‌സിറ്റി വ്യക്തമാക്കുന്നു.

 

Leave a Comment

More News