പണിമുടക്കില്‍ സ്‌കൂളിലെത്തിയ അധ്യാപകരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൂട്ടിയിട്ടു; അസഭ്യവര്‍ഷം

കൊല്ലം: ദേശീയ പണിമുടക്കിനിടെ കൊല്ലത്ത് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ സ്‌കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു. ചിതറ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിബു ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 15ഓളം അധ്യാപകരെ സ്റ്റാഫ് റൂമില്‍ പൂട്ടിയിട്ടത്.

ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നു സര്‍ക്കാര്‍, ജീവനക്കാരുടെ സമരത്തിനു ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് അധ്യാപകര്‍ ഇന്നു ജോലിക്കു ഹാജരായത്. രജിസ്റ്ററില്‍ ഒപ്പിട്ടതിന് ശേഷം സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് 12ഓളം സമരക്കാരെത്തിയത്. ഇവര്‍ അസഭ്യം പറഞ്ഞുവെന്ന് അധ്യാപകര്‍ പറഞ്ഞു. തുടര്‍ന്നു മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ ശ്രമിക്കവേയാണ് അധ്യാപകരെ സമരക്കാര്‍ മുറിയില്‍ പൂട്ടിയിട്ടത്.

 

Leave a Comment

More News