പവലിയനുകള്‍ കയറി ഇറങ്ങിയത് എട്ടുതവണ; ദുബായില്‍ ‘എക്സ്പോ മാന്‍’ ആയി മലയാളി

ദുബായി: എക്സ്പോ 2020 ദുബായ് മഹാമേളയുടെ വാതിലുകള്‍ അടയാന്‍ ഇനി ഒരു ദിനംകൂടി മാത്രമാണ് ബാക്കിയുള്ളത്. 192 രാജ്യങ്ങളുടെ സാംസ്‌കാരിക-സാമ്പത്തിക തനിമകള്‍ വിളിച്ചോതുന്ന 266 പവലിയനുകളാണ് എക്സ്പോയില്‍ സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കിയിരുന്നത്. ഈ പവലിയനുകള്‍ എട്ടു തവണ കയറി ഇറങ്ങി എക്സ്പോ മാനായി മാറിയിരിക്കുകയാണ് മലയാളിയായ ഷംസീര്‍.

ഒരു കുടക്കീഴില്‍ ലോകരാജ്യങ്ങളെ അടുത്തറിയാന്‍ കിട്ടിയ അവസരം പരമാധി മുതലെടുത്തിരിക്കുകയാണ് ഈ യുവാവ്. ഒമാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ഷംസീര്‍ നാലര മാസത്തോളമായി ദുബായി എക്സ്പോയില്‍ ചുറ്റികറങ്ങുകയാണ്.

Print Friendly, PDF & Email

Leave a Comment

More News