ബ്രദര്‍ റജി കൊട്ടാരം നയിക്കുന്ന ക്രൈസ്റ്റ് കൾച്ചർ ടീമിന്റെ നോമ്പുകാല ധ്യാനം

സാൻ അന്റോണിയോ (ടെക്‌സാസ്): അനുഗ്രഹീത വചന പ്രഘോഷകനായ ബ്രദര്‍ റജി കൊട്ടാരത്തിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രി ടീം നയിക്കുന്ന പെസഹാ നോമ്പുകാല ധ്യാനം അമേരിക്കയിൽ ആരംഭിച്ചു.

സാൻ അന്റോണിയോയിൽ നടക്കുന്ന ധ്യാനം സെന്റ് ആന്റണീസ് ക്നായായ ചർച്ചിന്റെയും സെന്റ് തോമസ് സീറോ മലബാർ ദേവാലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഏപ്രിൽ 1 , 2 , 3 തീയതികളിൽ നടക്കും. സെന്റ് തോമസ് സീറോ മലബാർ ദേവാലയമാണ് വേദി ( 8333 Braun Rd, San Antonio, TX 78254).

സമയം:
ഏപ്രിൽ 1 വെള്ളി: വൈകുന്നേരം 7 മുതൽ 9 വരെ.
ഏപ്രിൽ 3 , 4 (ശനി , ഞായർ: രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ.

കൂടുതൽ വിവരങ്ങൾക്ക് : ജോസ് ചാഴികാടൻ : 734 516 0641

Leave a Comment

More News