ഏപ്രില്‍ നാല് വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഏപ്രില്‍ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമുതല്‍ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഇടിമിന്നല്‍ ദൃശ്യമല്ലാത്തതിനാല്‍ ആകാശത്ത് കാര്‍മേഘം കാണുന്നത് മുതല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വേനല്‍ മഴ ശക്തമായിരുന്നു. പലയിടത്തും ശക്തമായ കാറ്റും വീശി. ഇതിന് പിന്നാലെയാണ് ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ്.

 

Leave a Comment

More News