ഓപ്പറേഷന്‍ പി ഹണ്ട്: ബന്ധുവിനെ രക്ഷിക്കാന്‍ തെളിവു നശിപ്പിച്ച എസ്ഐ അറസ്റ്റില്‍

കൊല്ലം: ഓപ്പറേഷന്‍ പി ഹണ്ടില്‍ കണ്ടെടുത്ത തൊണ്ടി മുതല്‍ നശിപ്പിച്ച എസ്‌ഐ അറസ്റ്റില്‍. കൊല്ലം പരവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷൂജയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ ഷൂജ കോടതിയിലെത്തും മുന്‍പ് മാറ്റുകയായിരുന്നു. കേസില്‍ പ്രതിയായ ബന്ധുവിനെ സഹായിക്കാനാണ് ഷൂജ ഫോണ്‍ മാറ്റിയിരുന്നത്. 2021 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

കേസില്‍ ഒന്‍പത് പോലീസുകാരെ സ്ഥലംമാറ്റിയിരുന്നു. തങ്ങള്‍ നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നു കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

 

Leave a Comment

More News