കൊടുങ്ങല്ലൂര്‍ ഭരണിക്ക് ക്ഷേത്രത്തില്‍ കോഴിബലി; രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവവുമായി ബന്ധപ്പെട്ട് കോഴിബലി നടത്തിയ രണ്ടു പേര്‍ കസ്റ്റഡിയില്‍. ജന്തുബലി നിരോധന നിയമപ്രകാരമാണ് പോലീസ് നടപടി.

കോഴിബലി നിരോധിച്ചതാണെന്നും നടത്തരുതെന്നും പോലീസും ദേവസ്വം അധികൃതരും പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് രണ്ടു േപര്‍ ബലി നല്‍കിയത്. ഇത് സ്ഥലത്തുണ്ടായിരുന്ന പോലീസ് തടയുകയും രണ്ടുപേരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

എന്നാല്‍ ആചാരത്തിന്റെ ഭാഗമാണ് കോഴിബലി എന്നാണ് കസ്റ്റഡിയില്‍ ആയവരുടെ നിലപാട്.

 

Leave a Comment

More News