അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 33കാരനായ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും

മഞ്ചേരി: അഞ്ച് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ കാവനൂര്‍ കോലോത്തുവീട്ടില്‍ ഷിഹാബുദ്ദീന് (33) പത്ത് വര്‍ഷം തടവ്. മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്സോ സ്പെഷല്‍ കോടതിയുടെയാണ് വിധി.

75,000 രൂപ പിഴ നല്‍കണമെന്നും കോടതി വിധിച്ചു. കുട്ടിക്ക് രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2016 ഫെബ്രുവരി 12ന് രാത്രി 6.45നായിരുന്നു സംഭവം. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കുഞ്ഞിനെ പ്രതി സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു.

ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് മാതാവ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് അരീക്കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 17 സാക്ഷികളില്‍ 13 പേരെ വിസ്തരിച്ചു. ഒമ്പതുരേഖകളും ഹാജരാക്കി.

 

 

Leave a Comment

More News