വിലക്കയറ്റം: പ്രധാനമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

ന്യൂഡൽഹി: പെട്രോൾ, ഡീസൽ, പാചക വാതകം തുടങ്ങി നിരവധി അവശ്യസാധനങ്ങളുടെ വിലവർദ്ധനവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ്. .ഇന്ധനവിലയും അവശ്യസാധനങ്ങളുടെ വിലയും സമീപകാലത്ത് വർദ്ധിച്ചത് 1,25,407 കോടി രൂപയുടെ അധിക ബാധ്യത പൊതുജനങ്ങൾക്ക് മേൽ ചുമത്തിയെന്നും കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു.

“വിലക്കയറ്റം ഇപ്പോൾ ഈ രാജ്യത്ത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു. രാജ്യം വിലകൂടിയ മോഡിസത്തിൽ അടിപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ‘കൊള്ളയുടെ ലൈസൻസ്’ ആയി മാറി. പണപ്പെരുപ്പത്തിന്റെ വർദ്ധനവ് ഏപ്രിൽ 1 മുതൽ 1,25,407 കോടി രൂപയുടെ ഭാരമാണ് പൊതുജനങ്ങൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. രാജ്യത്തെ 62 കോടി കർഷകർ നികുതിയുടെ ബാധ്യതയിലാണ്. കർഷക സമരത്തിന് സർക്കാർ പ്രതികാരം ചെയ്യുകയാണ്,” ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ രൺദീപ് സുർജേവാല പറഞ്ഞു.

“ഒരു ചാക്ക് ചാണക വളത്തിന് 150 രൂപ വർദ്ധിപ്പിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വർദ്ധിപ്പിച്ച് മോദി ജി രാജ്യത്തെ ജനങ്ങളെ സേവിക്കുന്നു. കഴിഞ്ഞ 12 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് 7.20 രൂപയാണ് കൂട്ടിയത്. പാചക വാതകത്തിന്റെ വില പലതവണ വർദ്ധിപ്പിച്ചു,” അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News