മികച്ച സുവനീർ ഒരുക്കാൻ ഫോമ; കലാസൃഷ്ടികൾ ക്ഷണിച്ചു

ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് “ഓൾ ഇൻക്ലൂസീവ്” ഫാമിലി റിസോർട്ടിൽ  ഓഗസ്റ്റ് എട്ടു മുതൽ പതിനൊന്നു വരെ  നടത്തപ്പെടുന്ന എട്ടാമത് ഫോമാ നാഷണൽ കൺവെൻഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന  സുവനീറിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

അമേരിക്കയിലെ   സാംസ്കാരിക – സാമൂഹ്യ   രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ടീമിനെ ഇതിനായി ചുമതലപ്പെടുത്തിയതായി  പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി  ഓജസ് ജോണ്‍, ട്രഷറര്‍  ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ്   സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍   ജെയിംസ് ജോര്‍ജ്, കൺവെൻഷൻ ചെയർമാൻ   കുഞ്ഞ് മാലിയിൽ  എന്നിവര്‍ അറിയിച്ചു.

സുവനീർ കമ്മിറ്റിയുടെ ചെയർമാനും ചീഫ് എഡിറ്ററുമായി തിരഞ്ഞെടുത്തിട്ടുള്ളത് ഈ മേഖലയിൽ ഏറെ ശ്രദ്ധേയനായ    അച്ചൻകുഞ്ഞ് മാത്യുവിനെയാണ്  (ചിക്കാഗോ). സബ് എഡിറ്റേഴ്സ് ആൻഡ് കമ്മിറ്റി മെമ്പേഴ്സ് ആയി ബാബു ദേവസ്യ (ഫ്ലോറിഡ) ,  ബബ്‌ലു ചാക്കോ (ടെന്നസി ), ജോൺസൺ കണ്ണൂക്കാടൻ (ചിക്കാഗോ), ബിജു ചാക്കോ (ന്യൂയോർക്ക്), സജു വർഗീസ് (ഫിലാഡെൽഫിയ), ഷാജി മിറ്റത്താനി (ഫിലാഡെൽഫിയ),  സുരേഷ് നായർ (ന്യൂയോർക്ക്), ദയാലു ജോസഫ് (കാലിഫോർണിയ), എന്നിവർ അടങ്ങുന്ന   കമ്മിറ്റി ഫോമയുടെ ചിരകാല പ്രവർത്തനങ്ങളെയും കലാസാംസ്കാരിക പ്രവർത്തനങ്ങളെയും ഉൾപ്പെടുത്തി  പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രവർത്തനങ്ങളിൽ  ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

സുവനീറിലേക്ക് ഫോമാ പ്രവർത്തകരിൽ നിന്നും എല്ലാ അമേരിക്കൻ മലയാളികളിൽ നിന്നും  വിവിധ കലാ സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചുകൊള്ളുന്നു,  ഫോമ ചരിത്ര മുഹൂർത്തങ്ങൾ, ചെറുകഥകൾ, കവിതകൾ, സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ എന്നിവക്കെല്ലാം സുവനീറിൽ സ്ഥാനമുണ്ടാകും. രചനകൾ അയക്കേണ്ടത് fomaasouvenir2024@gmail.com അല്ലെങ്കിൽ info@fomaa .org എന്ന ഇമെയിൽ വിലാസത്തിലേക്കാണ്. ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ഉള്ളടക്കം തിരഞ്ഞെടുക്കുന്നതിൽ  സുവനീർ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും

ഉന്നത നിലവാരത്തിൽ തയ്യാറാക്കപ്പെടുന്ന ഫോമാ 2024 സുവനീറിന്റെ വിജയകരമായ പ്രസിദ്ധീകരണത്തിന്  എല്ലാവരുടെയും  സഹായസഹകരണങ്ങൾ  അഭ്യർത്ഥിക്കുന്നു. 400-ലധികം കുടുംബങ്ങളിലേക്ക് എത്തുന്ന ഈ സുവനീറിൽ ചെറു പരസ്യങ്ങളും ബെസ്റ്റ് കോംപ്ലിമെൻറ്സും നൽകി ഈ സംരംഭത്തെ കൂടുതൽ വിജയകരമാക്കണം.  കൂടുതൽ വിവരങ്ങൾക്ക് ഫോമ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയോടോ സുവനീർ കമ്മിറ്റിയോടോ  ബന്ധപ്പെടാനും   ചീഫ് എഡിറ്റർ അച്ചൻകുഞ്ഞ് മാത്യു അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News