ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മദ്യപന്‍ അറസ്റ്റില്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. നന്‍മേനി സ്വദേശി സജീവനാണ് പിടിയിലായത്. മദ്യലഹരിയില്‍ വിളിച്ചതാണെന്ന് സജീവന്‍ പോലീസിനോട് പറഞ്ഞു.

തിരുവനന്തപുരത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഭക്തരെ പുറത്താക്കി ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിളിച്ചയാളുടെ നമ്പറിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് സജീവനെ പിടികൂടിയത്.

Leave a Comment

More News