പ്രതിനിധി സമ്മേളനത്തിനിടെ ഹൃദയാഘാതം; എം.സി. ജോസഫൈന്‍ ആശുപത്രിയില്‍

കണ്ണൂര്‍: സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം.സി.ജോസഫൈനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

കണ്ണൂരിലെ എകെജി ആശുപത്രിയിലാണ് ജോസഫൈനെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രതിനിധി സമ്മേളനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News