പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനം; യുവാവിനെ അറസ്റ്റു ചെയ്തു

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഒളവണ്ണ ചെറോട്ടുകുന്ന് സ്വദേശി കെ.വി. സഫ്വാൻ (22) ആണ് പോലീസ് പിടിയിലായത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹവാഗ്ദാനം നൽകി വീടിന്റെ ടെറസിലും ബന്ധുവീട്ടിലും വച്ചാണ് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് വിവരം പുറത്തറിയുന്നതും രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതും.

പ്രതിയ്ക്ക് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും, ഇത് ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ അയാള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ബേപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Comment

More News