കൊച്ചി വെണ്ണലയില്‍ മൂന്നംഗ കുടുംബം മരിച്ചനിലയില്‍; കടബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ്

കൊച്ചി: വെണ്ണലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകലാ റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ, മകള്‍ രജിത, മകളുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവര്‍ ആണ് മരിച്ചത്.

രജിതയുടെ ചെറിയ കുട്ടികള്‍ രാവിലെ ഫോണില്‍ വിവരം അറിയിച്ചപ്പോഴാണ് കൂട്ട ജീവനൊടുക്കലിന്റെ വിവരം പുറത്തറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്.

ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഒരു കോടി രൂപയ്ക്ക് മേല്‍ ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ഫ്ളോര്‍ മില്‍ നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

Leave a Comment

More News