വേനല്‍മഴയില്‍ വെള്ളംകയറി കൃഷി നശിച്ചു; തിരുവല്ലയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

തിരുവല്ല: ശക്തമായ വേനല്‍മഴയില്‍ വെള്ളംകയറി കൃഷി നശിച്ചതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നിരണം സ്വദേശി രാജീവ് (49) ആണ് മരിച്ചത്. പാടവരമ്പത്തെ മരക്കൊമ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു. നിരണത്ത് ഇദ്ദേഹം 10 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത കൃഷി നടത്തിയിരുന്നു. ഇതില്‍ എട്ടേക്കര്‍ വെള്ളം കയറി നശിച്ചിരുന്നു. വലിയ തുക വായ്പ എടുത്തായിരുന്നു കൃഷി നടത്തിയിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

പാടത്ത് വെള്ളം കയറിയതോടെ കൊയ്ത്ത യന്ത്രങ്ങള്‍ ഇറക്കാന്‍ കഴിയാതെ നെല്ല് മുഴുവന്‍ വീണ് കിടന്ന് നശിക്കുകയാണ്.

അച്ചന്‍കോവിലാറില്‍ നിന്നും കുതിച്ചെത്തുന്ന വെള്ളം കയറി വലിയതോതില്‍ കൃഷി നശിച്ചതായാണ് സൂചന. വെണ്‍മണിയില്‍ 150 ഏക്കറില്‍ കൃഷി നശിച്ചതായാണ് പാടശേഖര സമിതി അറിയിച്ചിരിക്കുന്നത്.

2018ലെ പ്രളയത്തില്‍ തോടുകളും ആറുകളും എക്കല്‍ വന്ന് അടിഞ്ഞതോടെ ചെറിയ മഴ പെയ്താല്‍ പോലും പാടശേഖരങ്ങളില്‍ വെള്ളം കയറുന്ന സ്ഥിതിയാണ്. തോടുകളുടെയും ആറുകളുടെയും ആഴവും വീതിയും വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്.

 

Print Friendly, PDF & Email

Leave a Comment

More News