മൂന്നു വയസുകാരന്റെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയില്‍; അരുംകൊല കാമുകനൊപ്പം പോകാന്‍

പാലക്കാട്: എലപ്പുള്ളിയില്‍ മൂന്നു വയസുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീര്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ആസിയയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

അതേസമയം, സംഭവത്തില്‍ അമ്മയ്ക്കു മാത്രമല്ല അമ്മയുടെ സഹോദരിക്കും ഭര്‍ത്താവിനും പങ്കുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ മുത്തച്ഛന്‍ ഇബ്രാഹിം മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍, തങ്ങള്‍ക്കു സംഭവത്തില്‍ പങ്കില്ലെന്നു അമ്മയുടെ സഹോദരി ആജിറ മാധ്യമങ്ങളോടു പ്രതികരിച്ചു കുട്ടി മരിച്ചു കിടക്കുന്‌പോള്‍ ഒന്നുമറിയാത്ത പോലെ പ്രതി പെരുമാറിയെന്നും ഇവര്‍ പറഞ്ഞു. കാമുകനൊപ്പം പോകാനാണ് അമ്മ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

Leave a Comment

More News