മുന്‍ മന്ത്രി എം.പി. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

കോട്ടയം: മുന്‍ മന്ത്രി കോട്ടയം ഈരയില്‍ക്കടവ് സുധര്‍മ്മയില്‍ എം.പി. ഗോവിന്ദന്‍ നായര്‍ (94) അന്തരിച്ചു. ശങ്കര്‍ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നു. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന ഗോവിന്ദന്‍ നായര്‍. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരികയായിരുന്നു.

 

അഭിഭാഷകന്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരളാ ബാര്‍ അസോസിയേഷനംഗം, അര്‍ബന്‍ ബാങ്ക് അസോസിയേഷനംഗം, എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Comment

More News