മലപ്പുറം ജില്ലയിലെ പോലീസ് വാഴ്ച അവസാനിപ്പിക്കുക: ഫ്രറ്റേണിറ്റി

താനൂർ: താമിർ ജിഫ്രിയെന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് താനൂർ പോലീസ് സ്റ്റേഷനിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് മാർച്ച് നടത്തി. എസ് പി സുജിത് ദാസ് ഐ പി എസിനെ പുറത്താക്കുക, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, പോലീസിന്റെ അമിതാധികാര പ്രയോഗം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മാർച്ച്.

മലപ്പുറത്ത് നിലനിൽക്കുന്നത് എസ്.പി. സുജിത്ത് ദാസ് ഐ.പി.എസിന്റെ നേതൃത്ത്വത്തിൽ പോലീസിന്റെ ഭീകര വാഴ്ചയാണെന്നും ജില്ലയിലെ ഈ പോലീസ് വാഴ്ച അവസാനിപ്പിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ പറഞ്ഞു.

ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി താനൂർ മണ്ഡലം പ്രസിഡന്റ് അഷ്റഫ് വൈലത്തൂർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ സ്വാഗതവും താനൂർ മണ്ഡലം പ്രസിഡന്റ് നാജിൻ വഹാബ് നന്ദിയും പറഞ്ഞു.

മാർച്ചിന് ജില്ലാ നേതാക്കളായ വി.ടി.എസ്. ഉമർ തങ്ങൾ, ഫയാസ് ഹബീബ്, ഫാഇസ് എലാങ്കോട്, ഷബീർ പി.കെ, റിസ്‌വാന എടപ്പാൾ, ജസീം കൊളത്തൂർ, അൽതാഫ് ശാന്തപുരം, , മുബീൻ മലപ്പുറം, ജബിൻ അലി, നബീൽ അമീൻ, ഫഹീം ഇർഫാൻ , ശാഹിദ് ഇബ്രാഹിം, ഹനീന എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News