ഇന്തോനേഷ്യയിലെ ഇബു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ആളപായമില്ല

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യൻ പ്രവിശ്യയായ നോർത്ത് മലുകുവിലെ ഹൽമഹേര ദ്വീപിലെ ഇബു അഗ്നിപർവ്വതം ഞായറാഴ്ച പുലർച്ചെ പൊട്ടിത്തെറിച്ചതായി രാജ്യത്തെ അഗ്നിപർവ്വത കേന്ദ്രം, ജിയോളജിക്കൽ ഹസാർഡ് മിറ്റിഗേഷൻ (പിവിഎംബിജി) അറിയിച്ചു.

പ്രാദേശിക സമയം രാവിലെ 00:37 ന് 206 സെക്കൻഡ് നേരം അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതായാണ് PVMBG റിപ്പോർട്ടില്‍ പറയുന്നത്.

സമുദ്രനിരപ്പിൽ നിന്ന് 1,325 മീറ്റർ വരെ ഉയരത്തിൽ നിൽക്കുന്ന ഇബു അഗ്നിപർവ്വതത്തെ രണ്ടാമത്തെ അപകട നിലയായായാണ് കണക്കാക്കപ്പെടുന്നത്. അതായത് ഏറ്റവും ഉയർന്ന നിലയായ IV ന് താഴെ.

ഗർത്തത്തിൽ നിന്ന് 3.5 കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തനങ്ങൾ നടത്തരുതെന്ന് പിവിഎംബിജി പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുന്നു.

പസഫിക് റിംഗ് ഓഫ് ഫയറിൽ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യ ലോകത്തിലെ ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങളുള്ള രാജ്യങ്ങളിലൊന്നാണ്.

Print Friendly, PDF & Email

Leave a Comment

More News