കൊല്ലം പ്രവാസി അസ്സോസിയേഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ആയി തുടക്കം കുറിച്ചു ബഹ്‌റൈനിലെ സാമൂഹ്യ, സാംസ്‌കാരിക , ജീവ കാരുണ്യ മേഖലകളിൽ മുഖമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന കൊല്ലം പ്രവാസി അസ്സോസിയേഷന്റെ ഓഫീസ് ട്യൂബ്‌ളി അൽ അമ്മാരിയ സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉത്‌ഘാടനം ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും, കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ നിർവഹിച്ചു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷനായ ഉത്‌ഘാടനചടങ്ങിനു ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ ബിനോജ് മാത്യു, ബിജു മലയിൽ, കൗൺസിലർ ഫാസിൽ താമരശ്ശേരി എന്നിവർ ആശംസകൾ നേർന്നു. ട്രെഷറർ രാജ് കൃഷ്ണൻ നന്ദി അറിയിച്ചു. വൈ. പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ, അസ്സി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ സന്നിഹിതരായിരുന്നു . സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News