ഇന്നത്തെ രാശിഫലം (15-08-2023)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് മറ്റുള്ളവരില്‍ നിന്നും അഭിനന്ദനങ്ങൾ ലഭിക്കും. ഇന്ന് നടന്ന കാര്യങ്ങളിൽ നിങ്ങള്‍ പൂർണ്ണമായും സന്തോഷവാനായിരിക്കില്ല. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾ കണ്ടെത്തും. വ്യക്തിപരമായ നഷ്‌ടങ്ങളിൽ നിങ്ങൾ വികാരാധീനനായേക്കാം.

കന്നി: നിങ്ങളുടെ ഇന്നത്തെ ചിന്തകളില്‍ ഏറെയും വ്യക്തി ജീവിതത്തെ കുറിച്ചായിരിക്കും. ബിസിനസുകാര്‍ ഇന്ന് വളരെയധികം ശ്രദ്ധാലുക്കളായിരിക്കണം. വൈകുന്നേരം അയാസ രഹിതമായ കുറച്ച് സമയം നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങള്‍ ഇന്ന് ആരാധന സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്.

തുലാം: ഇന്ന് നിങ്ങൾ പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും. നിങ്ങളുടെ മനസിന്‍റെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിന്നേക്കാം. എന്നാൽ വൈകുന്നേരത്തിന്‍റെ അവസാനമാകുമ്പോഴേക്കും സന്തോഷകരമായ സാഹചര്യമുണ്ടാകും. ഏറ്റവും നല്ലത് പ്രതീക്ഷിക്കുമ്പോൾ തന്നെ ഏറ്റവും മോശമായത് സംഭവിച്ചേക്കാമെന്ന് കരുതിയിരിക്കുകയും വേണം.

വൃശ്ചികം: ഇന്ന് നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പുളവാക്കും. ഇന്ന് നിങ്ങള്‍ കൂടുതല്‍ വികാരാധീതനായിരിക്കും. ഇന്ന് നിങ്ങൾ ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധ്യത. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്.

ധനു: നിങ്ങളുടെ ജീവിതത്തിലെ വിഷമ സമയം അധികനാൾ നിലനിൽക്കില്ല. എന്നാല്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള ദുഷ്‌ട ജനങ്ങൾ നിലനിൽക്കും. ഈ വസ്‌തുത എപ്പോഴും ഓർത്ത് ജീവിതത്തിൽ മുന്നോട്ട് പോകുക. പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തെ നിങ്ങളുടെ ശുഭാപ്‌തി വിശ്വാസമുള്ള സമീപനം കൊണ്ട് ലളിതമാക്കി മാറ്റാൻ ശ്രമിക്കുക. ആവശ്യമുള്ള സമയത്ത് പ്രതികരിക്കുക. എന്നാൽ അനാവശ്യ സമ്മർദ്ദങ്ങളിൽ കുടുങ്ങി ഒരിക്കലും തളർന്നു പോകരുത്.

മകരം: വികാരധീതരായി ജീവിതം നയിക്കുന്നവരെ പോലെ ആകാതിരിക്കാന്‍ ശ്രമിക്കുക. മനോവികാരങ്ങൾക്ക് അനുസരിച്ച് മുന്നോട്ട് പോയാൽ അത് അധഃപതനത്തിന് വഴിയൊരുക്കും. നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ വിജയപാതയിൽ തടസമായി മാറും. ശത്രുക്കള്‍ക്ക് വേഗത്തില്‍ കീഴ്‌പ്പെടാതിരിക്കാന്‍ ശ്രമിക്കുക.

കുംഭം: നിങ്ങള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. തൊഴിലില്‍ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ സാധിക്കും. വ്യക്തിജീവിതവും തൊഴിലും ഒന്നിച്ച് കൊണ്ടു പോകുന്നതില്‍ നിങ്ങള്‍ പൂര്‍ണമായും വിജയിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. എന്നാൽ ചില നിസാരമായ കാര്യങ്ങളിൽ മനസ് വിഷമിച്ചേക്കാം.

മീനം: നിങ്ങള്‍ക്ക് നിങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനാകും. ദമ്പതികൾക്ക് പ്രണയിക്കാനും സ്നേഹം പങ്കിടാനും പറ്റിയ ദിവസമാണിന്ന്. ഈ നിമിഷങ്ങളെ നിങ്ങൾ പിന്നീട് അഭിനന്ദിക്കും. നിങ്ങളുടെ കോപം ശ്രദ്ധാപൂർവ്വം നിയന്ത്രിക്കുക. അല്ലാത്തപക്ഷം നിങ്ങൾക്ക് ഒരു മോശം ദിവസം ഉണ്ടായേക്കാം.

മേടം: ഇന്ന് നിങ്ങള്‍ക്ക് വിജയത്തിന്‍റെ ദിവസമാണ്. നിങ്ങളുടെ ആശയങ്ങള്‍ ഏറെ പ്രയോജനകരമാകും. സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് കരകയറാനാകും. കൂടാതെ സാമ്പത്തിക നേട്ടമുണ്ടാകുന്ന ദിവസം കൂടിയായിരിക്കും നിങ്ങള്‍ക്ക് ഇന്ന്. അസുഖങ്ങളും അപകടങ്ങളും വരാന്‍ സാധ്യതയുണ്ട്. അവയെ കരുതിയിരിക്കുക.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് വളരെ സന്തോഷം നിറഞ്ഞ ഒരു നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് കൂടുതല്‍ ആത്മവിശ്വാസത്തോടെയും ഊര്‍ജസ്വലതയോടെയും പ്രവര്‍ത്തിക്കാന്‍ കഴിയും. വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.

മിഥുനം: നിങ്ങളുടെ കുടുംബം നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചേക്കും. കഠിനാധ്വാനത്തിനുള്ള ഫലം നിങ്ങളെ തേടിയെത്തും. നിങ്ങളുടെ നവീന ആശയങ്ങളിലും ബുദ്ധിശക്തിയിലും എല്ലാവരും നിങ്ങളെ പ്രശംസിക്കും.

കര്‍ക്കടകം: വര്‍ഷങ്ങളായി നിങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്ന മാറ്റങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. നിങ്ങളിന്ന് വളരെയധികം ശ്രദ്ധാലുക്കളാകേണ്ടതുണ്ട്. ഇന്ന് കൂടുതല്‍ ശാന്തതയും ക്ഷമയും കൈക്കൊള്ളാന്‍ ശ്രമിക്കുക. നിങ്ങള്‍ ഏറ്റെടുക്കുന്ന മുഴുവന്‍ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

Print Friendly, PDF & Email

Leave a Comment

More News