ലോക്സഭാ തെരഞ്ഞെടുപ്പ്: കൊട്ടിക്കലാശത്തില്‍ കൊച്ചി-എറണാകുളം മെട്രോ നഗരം ഇളകി മറിഞ്ഞു

എറണാകുളം : മെട്രോ നഗരത്തെ ഇളക്കിമറിച്ചും തിരഞ്ഞെടുപ്പ് ആവേശം വിതറിയും കൊച്ചിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചു. മുന്നണി സ്ഥാനാർഥികളുടെ പ്രചാരണം നഗരത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൻ്റെ ഉത്സവമാണെന്ന് പ്രചാരണത്തിൻ്റെ അവസാന ദിനത്തിലെ പ്രകടനങ്ങൾ തെളിയിച്ചു. യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ്റെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റോഡ് ഷോ വൈകിട്ട് അഞ്ചിന് മണപ്പട്ടിപ്പറമ്പിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് ടൗൺഹാൾ പരിസരത്ത് നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിൽ റോഡ് ഷോ സമാപിച്ചു. കാവടിയുടെയും നാടൻ കലകളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും ആവേശത്തിരക്കിനിടെ തുറന്ന ജീപ്പിലാണ് ഹൈബി ഈഡൻ എത്തിയത്. മുദ്രാവാക്യം വിളിച്ചും സെൽഫി എടുത്തും പ്രവർത്തകർ കൊട്ടിക്കലാശത്തെ ആഘോഷമാക്കി. സ്ഥാനാർഥിക്കൊപ്പമെത്തി സിനിമ താരങ്ങളായ രമേശ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും ഹൈബിക്ക് വോട്ടഭ്യർത്ഥിച്ച് സംസാരിച്ചു. കൊടികൾ വീശിയും നൃത്തം ചെയ്‌തും പ്രവർത്തകരും സ്ഥാനാർഥിയും ആറു മണി വരെ കൊട്ടിക്കലാശത്തിൻ്റെ ഭാഗമായി. അതേസമയം…

മാലിന്യം നീക്കം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: വെള്ളിയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിനുള്ള സംവിധാനത്തിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ക്രമീകരണം നടത്തണം. ദൗത്യം ഏൽപ്പിക്കപ്പെട്ട ഉദ്യോഗസ്ഥൻ ശേഖരിക്കുന്ന മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്‌ക്കോ അല്ലെങ്കിൽ തദ്ദേശ സ്ഥാപനം ഏൽപ്പിച്ച ഏജൻസിക്കോ കൈമാറുന്നുവെന്ന് ഉറപ്പാക്കണം. ഉൽപ്പാദിപ്പിക്കുന്ന മാലിന്യം ശേഖരിക്കുന്നതിന്, പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ഉദ്യോഗസ്ഥനെ/ഹരിത കർമ്മ സേനയെ/ഏജൻസിയെ ചുമതലപ്പെടുത്തി തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയോ ഉദ്യോഗസ്ഥനോ ഉത്തരവിറക്കണം. ശേഖരിക്കുന്ന മാലിന്യങ്ങൾ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിലേക്കും (എംസിഎഫ്) റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലേക്കും (ആർആർഎഫ്) കൊണ്ടുപോകുന്നതിനുള്ള ഗതാഗത പദ്ധതി മുൻകൂട്ടി തയ്യാറാക്കി വാഹനം ക്രമീകരിക്കണം. MCF/RRF ലേക്ക് മാലിന്യം യഥാസമയം കൊണ്ടുപോകുന്നത് സംബന്ധിച്ച റിപ്പോർട്ട് തദ്ദേശ…

മുന്നണികളുടെ ശക്തി പ്രകടിപ്പിച്ച് ശക്തന്റെ മണ്ണില്‍ കൊട്ടിക്കലാശം

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണം അവസാനിച്ചു. ഇനി നമ്മൾ നിശബ്ദ പ്രചാരണത്തിൻ്റെ മണിക്കൂറുകളിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്. തൃശൂർ സ്വരാജ് റൗണ്ടിൽ മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തില്‍ പ്രവർത്തകരുടെ ആവേശം അലതല്ലി. ഒന്നര മാസത്തോളം നീണ്ടുനിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് സമാപിച്ചു. പരസ്യ പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തില്‍ ജില്ലാ കേന്ദ്രത്തിൽ ആവേശം നിറച്ചായിരുന്നു മുന്നണികളുടെ പ്രകടനം. പരസ്യപ്രചാരണത്തിൻ്റെ അവസാന നിമിഷങ്ങളിൽ വേദി നിറയെ സ്ഥാനാർഥികളും പ്രവർത്തകരും നിറഞ്ഞു. തുറന്ന വാഹനങ്ങളിലെത്തിയ സ്ഥാനാര്‍ത്ഥികള്‍ ൾ പ്രവർത്തകരുടെ ആവേശത്തിലും പങ്കുചേര്‍ന്നു. യുഡിഎഫ്–എൽഡിഎഫ് മുന്നണി സ്ഥാനാർഥികളായ കെ മുരളീധരനും വിഎസ് സുനിൽകുമാറും അഭിവാദ്യങ്ങളുമായി മുന്നേറിയപ്പോൾ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ഒരു പടി മുന്നോട്ടുവച്ച് നൃത്തച്ചുവടുമായി പ്രവർത്തകരെ ആവേശത്തിലാക്കി. ഇനിയുള്ള 48 മണിക്കൂ‍ർ വോട്ടുകൾ ഉറപ്പിക്കാനുള്ള നിശബ്‌ദ പ്രചാരണ കാലമാണ്. ഒന്നര മാസത്തെ തിരക്കിട്ട പ്രചാരണം കഴിഞ്ഞു സ്ഥാനാർഥികൾക്ക്…

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 30,000-ത്തിലധികം പ്രവാസി മലയാളികളെത്തി

തിരുവനന്തപുരം: ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന  30,000-ലധികം മലയാളികൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെത്തി, അവരിൽ ചിലരാകട്ടേ ചാർട്ടേഡ് വിമാനങ്ങളിലാണ് എത്തിയത്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ) നേതാവ് അബ്ദുർഹിമാൻ രണ്ടത്താണിയുടെ അഭിപ്രായത്തിൽ, അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ കേരളത്തിൽ വരാനും വോട്ടു ചെയ്യാനും പ്രേരിപ്പിക്കാൻ പാർട്ടിയുടെ പ്രവാസി ചാരിറ്റിയും മുസ്‌ലിംകൾക്കുള്ള സന്നദ്ധ സംഘടനയുമായ കെഎംസിസിയും കഠിനാധ്വാനം ചെയ്തു. കേരള മുസ്ലിം കൾച്ചറൽ സെൻ്ററിന് (കെഎംസിസി) അറബ് രാജ്യങ്ങളിൽ വിപുലമായ ശൃംഖലയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.സി.സി.യുടെ സഹായത്തോടെ പ്രവാസികൾ കുറഞ്ഞ നിരക്കിൽ വിമാനക്കമ്പനികളുമായി ചർച്ച നടത്തിയാണ് കേരളത്തിലേക്ക് വരാൻ ചാർട്ടേഡ് വിമാനങ്ങൾ സംഘടിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പതിനായിരത്തിലധികം മലയാളികൾ സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും, ഏപ്രിൽ 25 ന് കൂടുതൽ പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും രണ്ടത്താണി മാധ്യമങ്ങളോട് പറഞ്ഞു.…

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നിതിൻ ഗഡ്കരി തളർന്നുവീണു

യവത്മാൽ (മഹാരാഷ്ട്ര): കിഴക്കൻ മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ബോധരഹിതനായി തളര്‍ന്നു വീണു. യവത്മാൽ-വാഷിം ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പുസാദിൽ പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. ബോധക്ഷയം അനുഭവപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്റ്റേജിന് പുറത്തേക്ക് കൊണ്ടുപോയി. എന്നാൽ, ഏതാനും മിനിറ്റുകൾക്ക് ശേഷം മന്ത്രി സുഖം പ്രാപിക്കുകയും പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു. “മഹാരാഷ്ട്രയിലെ പുസാദിൽ നടന്ന റാലിയിൽ ചൂട് കാരണം അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാൽ ഇപ്പോൾ ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു, അടുത്ത റാലിയിൽ പങ്കെടുക്കാൻ വരൂദിലേക്കുള്ള യാത്രയിലാണ്,” 66 കാരനായ നേതാവ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

പ്രതികൂല കാലാവസ്ഥയിൽ വലഞ്ഞ ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ നൽകി യൂണിയൻ കോപ്

യു.എ.ഇയിൽ അടുത്തിടെയുണ്ടായ പ്രതികൂല കാലാവസ്ഥയിൽ സർക്കാർ നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂണിയൻ കോപ്. ഫുർജാൻ ദുബായ് പദ്ധതിക്കൊപ്പമാണ് യൂണിയൻ കോപ് ചേർന്നത്. അൽ റഷീദിയ, അൽ ബർഷ സൗത്ത് തുടങ്ങിയ കേന്ദ്രങ്ങളിലുള്ള കുടുംബങ്ങൾക്ക് യൂണിയൻ കോപ് ഇടപെട്ട അവശ്യ വസ്തുക്കൾ എത്തിച്ചു നൽകി. കോർപ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധത പദ്ധതികളുടെ ഭാ​ഗമായാണ് ഈ ഉദ്യമത്തിൽ യൂണിയൻ കോപ് പങ്കുചേർന്നത്.

മോദിയുടെ മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗം: നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പൗരന്മാർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി

രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തെ ആയിരക്കണക്കിന് പൗരന്മാർ ‘അപകടകരവും ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണവും’ എന്ന് വിശേഷിപ്പിക്കുകയും, തിരഞ്ഞെടുപ്പ് കമ്മീഷനോട് നടപടി ആവശ്യപ്പെടുകയും ചെയ്തു. ഈ പ്രസംഗത്തിനെതിരെ നടപടിയെടുക്കാത്തത് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിശ്വാസ്യതയെയും സ്വയംഭരണത്തെയും ദുർബലപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. ന്യൂഡൽഹി: മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പരാമർശങ്ങളുടെ പേരിൽ ഭാരതീയ ജനതാ പാർട്ടിയുടെ താരപ്രചാരകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ആയിരക്കണക്കിന് പൗരന്മാർ തിങ്കളാഴ്ച (ഏപ്രിൽ 22) തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി. ‘അപകടകരവും ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണവും’ എന്ന് വിശേഷിപ്പിച്ച് , 2,200-ലധികം പൗരന്മാരാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിപ്പെട്ടത്. ‘ഭാരതീയ ജനതാ പാർട്ടിയുടെ ഒരു സ്റ്റാർ പ്രചാരകനായി പ്രചാരണം നടത്തുമ്പോൾ, പ്രധാനമന്ത്രി ഏപ്രിൽ 21 ന് രാജസ്ഥാനിൽ ഒരു പ്രസംഗം നടത്തി, ഇത് ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് പൗരന്മാരുടെ…

സൂറത്തിലെ തെരഞ്ഞെടുപ്പ്: സ്വതന്ത്ര സ്ഥാനാർത്ഥികളോട് പേര് പിൻവലിക്കാൻ പാർട്ടി ആവശ്യപ്പെട്ടതായി ബിജെപി ജനറൽ സെക്രട്ടറി സമ്മതിച്ചു

ന്യൂഡൽഹി: സൂറത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥികളോട് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ബിജെപി ആവശ്യപ്പെട്ടെന്നും, ഇതോടെ തൻ്റെ പാർട്ടി സ്ഥാനാർത്ഥി മുകേഷ് കുമാർ ദലാൽ 12 വർഷത്തിന് ശേഷം എതിരില്ലാതെ വിജയിക്കുന്ന ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥിയായി മാറിയെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക റദ്ദാക്കിയതിന് ശേഷം മറ്റ് എല്ലാ സ്വതന്ത്ര സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക പിൻവലിച്ചപ്പോഴാണ് ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാലിനെ സൂറത്തിലെ കളക്ടറും റിട്ടേണിംഗ് ഓഫീസറും എതിരില്ലാതെ വിജയിയായി പ്രഖ്യാപിച്ചത്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, ഏപ്രിൽ 23 ചൊവ്വാഴ്‌ച മാധ്യമങ്ങളോട് സംസാരിക്കവെ, ബി.ജെ.പി സൂറത്തിലെ സ്വതന്ത്ര സ്ഥാനാർഥികളോട് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് മുകേഷ് 12 വർഷമായി എതിരില്ലാതെ വിജയിക്കുന്ന ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥിയായത്. ഇതുമായി…

രാശിഫലം (ഏപ്രില്‍ 24 ബുധന്‍ 2024)

ചിങ്ങം : ഇന്ന് നിങ്ങള്‍ നല്ല ആരോഗ്യം കൈവരിക്കുകയും, സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും നല്ലതും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും. നിങ്ങളുടെ ചങ്ങാതിമാരുമായും, പ്രിയപ്പെട്ടവരുമായും മനോഹരമായ ഒരു സ്ഥലത്തേക്കു പോവാനും അവിടെ താമസിക്കാനും നിങ്ങൾക്ക് കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളുടെ അഭിവൃദ്ധിയിൽ നിന്ന് പ്രയോജനം നേടും. കന്നി : ഇന്ന് നിങ്ങൾക്ക് വളരെ നല്ല ഒരു ദിവസമാകും. നിങ്ങളുടെ കുടുംബം നിങ്ങളെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യും. നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടും. തുലാം : സർഗാത്മകതയുടെയും കലാപരമായ നിങ്ങളുടെ ചാതുര്യത്തിന്‍റെയും കാര്യത്തിൽ, ഇന്ന് നിങ്ങൾക്ക് ഒരു മികച്ച ദിവസമായിരിക്കും. മാനസികമായും ശാരീരികമായും ഇന്ന് നിങ്ങൾക്ക് കൂടുതല്‍ കരുത്തുണ്ടാകും. ചില പ്രവൃത്തികൾക്ക് ഒരു പരിധിവരെ കണ്ടുപിടുത്തവും ആവശ്യത്തിന് പുറത്തുള്ള ചിന്തയും ആവശ്യമാണെങ്കിൽ, ഇന്ന് നിങ്ങൾ അതിലേക്ക് തിരിയേണ്ടി വരും. വൃശ്ചികം : ഒരു ശസ്‌ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത ഇന്ന് നിങ്ങൾക്ക് തള്ളിക്കളയാനാവില്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം…

നാഷണൽ അസോസിയേഷൻ ഫോർ ഫോറിൻ സ്റ്റുഡന്റസ് അഫയേഴ്‌സ് 2024 കൺവെൻഷനിൽ വേണു രാജാമണി പങ്കെടുക്കും: സണ്ണി മാളിയേക്കൽ

ഡാളസ്: നാഷണൽ  അസോസിയേഷൻ ഫോർ ഫോറിൻ സ്റ്റുഡന്റസ്  അഫയേഴ്‌സ്  2024 മെയ് 28 മുതൽ 31 വരെ ന്യൂ ഓർലിയൻസ്, LA-ൽ  സംഘടിപ്പിക്കുന്ന വാർഷിക സെമിനാറിലും ബിസിനസ് & ലീഡർഷിപ്പ് കോൺഫറൻസിലും  വേണു രാജാമണി പങ്കെടുക്കും നാഷണൽ ഫയർ  സ്പ്രിംഗ്ളർ അസോസിയേഷൻ( NAFSA) അസ്സോസിയേഷൻ ഓഫ് ഇൻ്റർനാഷണൽ എജ്യുക്കേറ്റേഴ്സ്, അന്താരാഷ്ട്ര വിദ്യാഭ്യാസത്തിനും വിനിമയത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അസോസിയേഷനാണ്. വേണു രാജാമണി ( ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ഡിപ്ലോമാറ്റിക് പ്രാക്ടീസ് പ്രൊഫസർ, സീനിയർ അഡ്വൈസർ, സെൻ്റർ ഫോർ ഹ്യൂമാനിറ്റേറിയൻ ഡയലോഗ്, ജനീവ ചീഫ് മെൻ്റർ, സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് (ഇൻ്റർനാഷണൽ), രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, രാജഗിരി ബിസിനസ് സ്കൂൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ബാഹ്യ സഹകരണം), കേരള സർക്കാർ,നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ, ഇന്ത്യൻ പ്രസിഡൻ്റിൻ്റെ പ്രസ് സെക്രട്ടറി,ദുബായിലെ ഇന്ത്യൻ കോൺസൽ…