മുന്നണികളുടെ ശക്തി പ്രകടിപ്പിച്ച് ശക്തന്റെ മണ്ണില്‍ കൊട്ടിക്കലാശം

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണം അവസാനിച്ചു. ഇനി നമ്മൾ നിശബ്ദ പ്രചാരണത്തിൻ്റെ മണിക്കൂറുകളിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്. തൃശൂർ സ്വരാജ് റൗണ്ടിൽ മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തില്‍ പ്രവർത്തകരുടെ ആവേശം അലതല്ലി.

ഒന്നര മാസത്തോളം നീണ്ടുനിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് സമാപിച്ചു. പരസ്യ പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തില്‍ ജില്ലാ കേന്ദ്രത്തിൽ ആവേശം നിറച്ചായിരുന്നു മുന്നണികളുടെ പ്രകടനം. പരസ്യപ്രചാരണത്തിൻ്റെ അവസാന നിമിഷങ്ങളിൽ വേദി നിറയെ സ്ഥാനാർഥികളും പ്രവർത്തകരും നിറഞ്ഞു. തുറന്ന വാഹനങ്ങളിലെത്തിയ സ്ഥാനാര്‍ത്ഥികള്‍ ൾ പ്രവർത്തകരുടെ ആവേശത്തിലും പങ്കുചേര്‍ന്നു.

യുഡിഎഫ്–എൽഡിഎഫ് മുന്നണി സ്ഥാനാർഥികളായ കെ മുരളീധരനും വിഎസ് സുനിൽകുമാറും അഭിവാദ്യങ്ങളുമായി മുന്നേറിയപ്പോൾ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ഒരു പടി മുന്നോട്ടുവച്ച് നൃത്തച്ചുവടുമായി പ്രവർത്തകരെ ആവേശത്തിലാക്കി.

ഇനിയുള്ള 48 മണിക്കൂ‍ർ വോട്ടുകൾ ഉറപ്പിക്കാനുള്ള നിശബ്‌ദ പ്രചാരണ കാലമാണ്. ഒന്നര മാസത്തെ തിരക്കിട്ട പ്രചാരണം കഴിഞ്ഞു സ്ഥാനാർഥികൾക്ക് അല്‌പം വിശ്രമം ലഭിക്കുമെങ്കിലും പാർട്ടി പ്രവർത്തകർക്ക് ഇനി നിർണ്ണായക ദിവസങ്ങളാണ്.

 

Print Friendly, PDF & Email

Leave a Comment

More News