മാലിന്യം നീക്കം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: വെള്ളിയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഇവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിനുള്ള സംവിധാനത്തിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ക്രമീകരണം നടത്തണം.

ദൗത്യം ഏൽപ്പിക്കപ്പെട്ട ഉദ്യോഗസ്ഥൻ ശേഖരിക്കുന്ന മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്‌ക്കോ അല്ലെങ്കിൽ തദ്ദേശ സ്ഥാപനം ഏൽപ്പിച്ച ഏജൻസിക്കോ കൈമാറുന്നുവെന്ന് ഉറപ്പാക്കണം.

ഉൽപ്പാദിപ്പിക്കുന്ന മാലിന്യം ശേഖരിക്കുന്നതിന്, പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ഉദ്യോഗസ്ഥനെ/ഹരിത കർമ്മ സേനയെ/ഏജൻസിയെ ചുമതലപ്പെടുത്തി തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയോ ഉദ്യോഗസ്ഥനോ ഉത്തരവിറക്കണം.

ശേഖരിക്കുന്ന മാലിന്യങ്ങൾ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിലേക്കും (എംസിഎഫ്) റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലേക്കും (ആർആർഎഫ്) കൊണ്ടുപോകുന്നതിനുള്ള ഗതാഗത പദ്ധതി മുൻകൂട്ടി തയ്യാറാക്കി വാഹനം ക്രമീകരിക്കണം.

MCF/RRF ലേക്ക് മാലിന്യം യഥാസമയം കൊണ്ടുപോകുന്നത് സംബന്ധിച്ച റിപ്പോർട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിയോ അല്ലെങ്കിൽ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എന്നിവർക്ക് അയയ്ക്കണം.

തിരഞ്ഞെടുപ്പ് സ്‌ക്വാഡുകൾ പിടിച്ചെടുത്ത ബോർഡുകൾ, ഫെസ്‌റ്റൂണുകൾ, കൊടികൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവയെക്കുറിച്ച് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുമ്പോൾ ഇവ വേർതിരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

Print Friendly, PDF & Email

Leave a Comment

More News