ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് നവ നേതൃത്വം

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം. ഹൂസ്റ്റണിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ്.

ഈവര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ഡോ. ഷാജി ഡാനിയേല്‍, വൈസ് പ്രസിഡന്റായി പാസ്റ്റര്‍ ചാക്കോ പുളിയാപ്പള്ളില്‍, സെക്രട്ടറി തോമസ് വര്‍ഗീസ്, ട്രഷറര്‍ ജേക്കബ് ജോണ്‍, സോംഗ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ സിബില്‍ അലക്‌സ്, ചാരിറ്റി കോര്‍ഡിനേറ്റര്‍ കുരുവിള മാത്യു, മീഡിയ കോര്‍ഡിനേറ്റര്‍ ജോയി തുമ്പമണ്‍ എന്നിവരെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് ഡോ. ഷാജി ഡാനിയേല്‍ ക്രിസ്ത്യന്‍ അസംബ്ലി ഹൂസ്റ്റണിന്റെ സീനിയര്‍ പാസ്റ്ററും ഐ.പി.സി ഡല്‍ഹിയുടെ പ്രസിഡന്റുംകൂടിയാണ്.

എച്ച്.ഡബ്ല്യു.പി.എഫ് എന്ന സഹോദരി സംഘടനയുടെ പ്രസിഡന്റായി ഡോയ ജോളി ജോസഫ്, യുവജന വിഭാഗമായ എച്ച്.വൈ.പി.എഫിന്റെ പ്രസിഡന്റായി ഡോ. ഡാനി ജോസഫും പ്രവര്‍ത്തിക്കുന്നു.

ഏകദിന സമ്മേളനങ്ങള്‍, സെമിനാറുകള്‍, പാസ്റ്റേഴ്‌സ് മീറ്റിംഗുകള്‍, വര്‍ഷാന്തര ത്രിദിന കണ്‍വന്‍ഷനുകളും, ഐക്യ കൂട്ടായ്മയും കൂടാതെ ഇന്ത്യയിലും, അമേരിക്കയിലും വിവിധ പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്താന്‍ കമ്മിറ്റി രൂപരേഖ തയാറാക്കിക്കഴിഞ്ഞു. യുവജന, സഹോദരി സമ്മേളനങ്ങളും വിപുലമായി നടത്തുവാന്‍ സമഗ്രമായ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഈവര്‍ഷത്തെ പ്രോഗ്രാമില്‍ അമേരിക്കയില്‍ തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങളും മറ്റും നടത്തുവാനുള്ള ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. ഏതാണ്ട് 27 വര്‍ഷം പിന്നിടുന്ന ഈ ഐക്യ കൂട്ടായ്മ പെന്തക്കോസ്ത് ഐക്യത്തിന്റേയും കൂട്ടായ്മയുടേയും മകുടോദാഹരണമാണ്.

Print Friendly, PDF & Email

Leave a Comment

More News