കുത്തകകൾക്കുവേണ്ടി കർഷകരെ കുരുതി കൊടുക്കരുത്: എഫ് ഐ ടി യു

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്ക് , സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കർഷകർ വീണ്ടും പ്രക്ഷോഭ രംഗത്തേക്കിറങ്ങിയത് .

കുത്തകകൾക്ക് വേണ്ടി അതി ക്രൂരമായ രീതിയിലാണ് കേന്ദ്ര സർക്കാർ പ്രക്ഷോഭകരെ നേരിടുന്നത് . പോലീസ് അക്രമത്തിൽ കൊല്ലപെട്ട പ്രക്ഷോഭകാരികള്‍ക്ക് ആദരാഞ്ചലി അർപ്പിക്കുന്നതോടൊപ്പം , കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് 2024 മാർച്ച് 3 മുതൽ 5 വരെ ജില്ലാ കേന്ദ്രങ്ങളിൽ ഐക്യദാര്‍ഢ്യസദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പറഞ്ഞു .

Print Friendly, PDF & Email

Leave a Comment

More News