ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആറാം ഘട്ടത്തിൽ 58 സീറ്റുകളിലേക്കുള്ള പ്രചാരണം അവസാനിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ഏഴ് സീറ്റുകളും ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 58 മണ്ഡലങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട പ്രചാരണം വ്യാഴാഴ്ച അവസാനിച്ചു. ദേശീയ തലസ്ഥാനത്തിന് പുറമെ, ഉത്തർപ്രദേശിലെ 14 സീറ്റുകളിലും ഹരിയാനയിലെ 10 സീറ്റുകളിലും ബീഹാറിലും പശ്ചിമ ബംഗാളിലും എട്ട് സീറ്റുകൾ വീതവും ഒഡീഷയിലെ ആറ് സീറ്റുകളിലും നാല് സീറ്റുകളിലും മാരത്തണിൻ്റെ ആറാം റൗണ്ട് വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. ജാർഖണ്ഡിലും ജമ്മു കശ്മീരിൽ ഒരു സീറ്റും. ഇതുവരെ 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 543ൽ 428 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി. അവസാനഘട്ട പോളിംഗ് ജൂൺ ഒന്നിന് നടക്കും, വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും. സംബൽപൂരിൽ (ഒഡീഷ) ധർമേന്ദ്ര പ്രധാൻ (ബിജെപി), വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് മനോജ് തിവാരി (ബിജെപി), കനയ്യ കുമാർ (കോൺഗ്രസ്), സുൽത്താൻപൂരിൽ (ഉത്തർപ്രദേശ്) മനേക ഗാന്ധി (ബിജെപി), മെഹബൂബ മുഫ്തി (പിഡിപി)…

സംസ്ഥാനത്ത് കനത്ത മഴ: എറണാകുളം, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (മെയ് 23 വ്യാഴം) എറണാകുളത്തും തൃശ്ശൂരിലും റെഡ് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കാലാവസ്ഥാ അപ്‌ഡേറ്റ് പ്രകാരം എട്ട് ജില്ലകൾ – പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് – ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടിലാണ്. കേരളത്തിൽ പെയ്ത കനത്ത മഴയിൽ കൊച്ചി നഗരത്തെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. മെയ് 25 (ശനി) വരെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലിൽ നിന്നും ശക്തമായ കാറ്റിൽ നിന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഡിഫറൻറ് ആര്‍ട്‌ സെന്ററില്‍ ഭിന്നശേഷിക്കുട്ടികള്‍ക്ക് ഗ്രാഫിക് ഡിസൈന്‍ പരിശീലനം

തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറൻറ് ആര്‍ട് സെന്ററിലെ (ഡി എ സി) ഭിന്നശേഷിക്കുട്ടികള്‍ക്കായി ഗ്രാഫിക് ഡിസൈന്‍, എഡിറ്റിംഗ് പരിശീലന പദ്ധതിക്ക് നാളെ (വെള്ളി) തുടക്കം കുറിക്കുന്നു. ഭിന്നശേഷിക്കുട്ടികളില്‍ തൊഴില്‍ നൈപുണി വികസിപ്പിക്കുവാനും തൊഴില്‍സാധ്യത വര്‍ദ്ധിപ്പിക്കുവാനുമായി ടൂണ്‍സ് അക്കാദമിയുടെ സഹകരണത്തോടെയാണ് ഡിഫറൻറ് ആര്‍ട് സെന്ററില്‍ ഇമേജ് എന്ന പേരില്‍ പദ്ധതി ആരംഭിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10ന് വിവര സാങ്കേതിക വിദ്യ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍കര്‍ ഐ.എ.എസ് പദ്ധതി ഉദ്ഘാടനം ചെയ്യും. ടൂണ്‍സ് അക്കാദമി വൈസ് പ്രസിഡന്റ് വിനോദ് എ.എസ്, ഡിഫറൻറ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റർവെന്‍ഷന്‍ ഡയറക്ടര്‍ ഡോ. അനില്‍ നായര്‍, മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രബോധകർ ലക്ഷ്യബോധമുള്ളവരാവണം: കാന്തപുരം

കാരന്തൂർ: സാമൂഹ്യ പ്രവർത്തനത്തിനിറങ്ങുന്ന പ്രബോധകരുടെ സംസാരവും ഇടപെടലും വ്യക്തിജീവിതവും ജനമനസ്സുകളെ സ്വാധീനിക്കുന്നതും പൊതുസമൂഹത്തിനും സ്വന്തത്തിനും ഉപകാരപ്രദവുമാവണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ലക്ഷ്യബോധത്തോടെയും ആസൂത്രണത്തോടെയുമാവണം പ്രവർത്തനങ്ങൾ എന്നും മർകസ് വിദ്യാർഥി യൂണിയൻ ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

മർകസ് ഇഹ്‌യാഉസ്സുന്നക്ക് നവ സാരഥികൾ

കാരന്തൂർ: ജാമിഅഃ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുനഃസംഘടനാ ജനറൽബോഡിയിൽ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. വിജ്ഞാനവും സേവനവുമാണ് വിദ്യാർഥി ജീവിതത്തെ സമ്പന്നമാക്കേണ്ടതെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. കലാ-സാഹിത്യ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഗവേഷണത്തിനും ഉന്നത വിഭ്യാഭ്യാസത്തിനും പ്രേരിപ്പിക്കുന്നതിനുമായി ഒട്ടേറെ കർമപരിപാടികളാണ് യൂണിയൻ ആവിഷ്കരിച്ചിട്ടുള്ളത്. അശരണരെ ചേർത്തുപിടിക്കുക എന്ന മർകസിന്റെ സന്ദേശമുൾക്കൊണ്ട് വിവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും പദ്ധതിയിലുണ്ട്. പുനഃസംഘടനാ യോഗത്തിൽ മർകസ് സീനിയർ മുദർരിസ് വിപിഎം ഫൈസി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പുതിയ കമ്മിറ്റിക്ക് ആശംസ നേർന്നു. പി സി അബ്ദുല്ല ഫൈസി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, കെ എം ബശീർ സഖാഫി, അബ്ദുസത്താർ കാമിൽ സഖാഫി സംബന്ധിച്ചു. ഭാരവാഹികൾ: സയ്യിദ് മുഅമ്മിൽ ബാഹസൻ (പ്രസിഡന്റ്), അൻസാർ പറവണ്ണ…

സർക്കാർ പ്രൈമറി സ്കൂൾ അദ്ധ്യാപക സ്ഥലം മാറ്റ ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് അനീതി : കെ എസ് ടി എം

മലപ്പുറം: സർക്കാർ അദ്ധ്യാപകരുടെ റവന്യൂ ജില്ലാതല ഓൺലൈൻ പൊതു സ്ഥലമാറ്റ ലിസ്റ്റ് മുഴുവനായി പ്രസിദ്ധീകരിക്കാത്തതിൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ എസ് ടി എം) മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ജാബിർ ഇരുമ്പുഴി അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം മെയ് 20 ന് താത്ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 21, 22 തിയതികളിൽ ആക്ഷേപത്തിന് അവസരം നൽകുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ, പല വിഭാഗങ്ങളുടെയും ലിസ്റ്റ് സമയബന്ധിതമായി സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ഏറ്റവും കൂടുതൽ സ്ഥലം മാറ്റം നടക്കുന്ന പ്രൈമറി അദ്ധ്യാപകരുടെ ലിസ്റ്റ് ഇതുവരെ സൈറ്റിൽ ലഭ്യമാക്കിയിട്ടില്ല. ചില സാങ്കേതിക പ്രശ്നമാണെന്ന അധികൃതരുടെ മറുപടി സ്വീകാര്യമല്ല. പല ജില്ലകളിലും ലിസ്റ്റ് സമയബന്ധിതമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപങ്ങൾ ഉന്നയിക്കാനുള്ള അപേക്ഷകരുടെ അവകാശം നിഷേധിക്കുന്ന പ്രവൃത്തി അനീതിയാണെന്നും ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കണമെന്നും ജീവനക്കാർക്ക് നീതി ലഭ്യമാക്കണമെന്നും…

പെരിയാറിലെ മത്സ്യക്കുരുതി സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം: വെൽഫെയർ പാർട്ടി

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത് സർക്കാരിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കെടുകാര്യസ്ഥത മൂലമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ്. മഴക്കാലം ആരംഭിക്കുമ്പോൾ പെരിയാറിനു സമീപത്തെ കമ്പനികൾ മാലിന്യ കുഴലുകൾ തുറന്നുവിട്ടു മലിനീകരണം ഉണ്ടാക്കുന്നത് തുടരുകയാണ്. നിരവധി തവണ സമാന സംഭവങ്ങൾ ആവർത്തിച്ചിട്ടും കുറ്റക്കാരായ കമ്പനികൾക്കെതിരെ നടപടി എടുക്കുന്നതിന് ബോർഡ് വിമുഖത കാണിച്ചതിൻ്റെ ഫലമാണ് ഇപ്പോൾ കാണുന്നതെന്ന് ജില്ലാ എക്സിക്യൂട്ടിവ് കുറ്റപ്പെടുത്തി. പെരിയാറിലെ മലിനമായ വെള്ളം ഉപയോഗിക്കുന്ന ജനങ്ങൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കണക്കാക്കാവുന്നതിലും അപ്പുറമാണ്. ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ബോർഡ് വെള്ളത്തിൽ ഓക്സിജൻ കുറഞ്ഞതുകൊണ്ടാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത് എന്ന് മുടന്തൻ ന്യായം പറഞ്ഞ് തടിയൂരുകയാണ് ചെയ്യുന്നത്. ഒരു ഭാഗത്ത് ജനങ്ങളോടൊപ്പം എന്ന് പറഞ്ഞ് വോട്ട് വാങ്ങുകയും മറുവശത്ത് മലിനീകരണം നടത്തുന്ന കമ്പനികൾക്ക് ഒപ്പം നിന്ന് അഴിമതി നടത്തുകയും ചെയ്യുന്ന ഭരണപക്ഷ പാർട്ടികളുടെ ഇരട്ടത്താപ്പ് പുറത്തായെന്നും…

മദ്യവും മയക്കുമരുന്നും കുത്തിനിറച്ച ദൃശ്യമാധ്യമ സംസ്‌കാരം പുതുതലമുറയെ നാശത്തിലേക്ക് തള്ളിവിടും: ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍

കൊച്ചി: മദ്യവും മയക്കുമരുന്നും കുത്തിനിറച്ച സിനിമകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ദൃശ്യമാധ്യമ സംസ്‌കാരം പുതുതലമുറയെ നാശത്തിന്റെ വഴികളിലേക്ക് തള്ളിവിടുന്നുവെന്നും ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ സമുദായിക സാംസ്‌കാരിക നേതൃത്വങ്ങളും ഇതിനെതിരെ രംഗത്തുവരണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പുതുതലമുറയുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്നത് നിസ്സാരവല്‍ക്കരിക്കരുത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ ഇന്ന് സജീവമാണെന്ന് ദിവസം തോറുമുള്ള സംഭവങ്ങളും കണക്കുകളും സൂചിപ്പിക്കുന്നു. ബുദ്ധിയും പ്രാഗല്‍ഭ്യവുമുള്ളവര്‍ നാടുവിട്ടോടുമ്പോള്‍ കേരളത്തിനെ മാത്രം ആശ്രയിക്കുന്ന യുവത്വത്തെ വെല്ലുവിളിക്കുന്ന അധോലോക ഭീകരവാദ അജണ്ടകള്‍ മയക്കുമരുന്നുകളുടെ രൂപത്തില്‍ ശക്തി പ്രാപിക്കുന്നത് ഞെട്ടിക്കുന്നതും ആശങ്കള്‍ സൃഷ്ടിക്കുന്നതുമാണ്. മയക്കുമരുന്ന് ഉല്പന്നങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നതിന് സർക്കാർ രേഖകളും കണക്കുകളുമുണ്ട്.. ഒരു തലമുറയെ…

തൊഴിലവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം: ജ്യോതിവാസ് പറവൂർ

മലപ്പുറം: ക്ഷേമനിധി ബോർഡുകൾ ലയിപ്പിച്ച് നിലവിലുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (എഫ് ഐ ടി യു )മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പറഞ്ഞു. കൊണ്ടോട്ടി മർക്കസ് ഹാളിൽ നടന്ന സമ്മേളനത്തിൽ എഫ് ഐ ടി യു ജില്ലാ പ്രസിഡൻ്റ് കൃഷ്ണൻ കുനിയിൽ അദ്ധ്യക്ഷനായി . തുടര്‍ന്നു നടന്ന സംഘടനാ സെഷനിൽ ജില്ലാ സെക്രട്ടറി ഫസൽ തിരൂർക്കാട് വാര്‍ഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. എഫ് ഐ ടി യു സംസ്ഥാന നേതാക്കളായ തസ്ലീം മമ്പാട്, ഷാനവാസ് കോട്ടയം എന്നിവർ റിപ്പോർട്ടിന്റെ ചർച്ചക്ക് നേതൃത്വം നൽകി. സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര യൂണിയൻ സംവിധാനത്തെക്കുറിച്ച് സദസ്സുമായി സംവദിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ…

ജലസ്രോതസ്സുകകളിലെ എക്കൽ നീക്കണം: എടത്വാ വികസന സമിതി

എടത്വാ : മഴ ശക്തമാകുകയും കിഴക്കൻ വെള്ളത്തിന്റെ വരവും കണക്കിലെടുത്ത് ജലസ്രോതസ്സുകകളിലെ എക്കൽ നീക്കണമെന്ന് എടത്വാ വികസന സമിതി ആവശ്യപ്പെട്ടു.എക്കൽ അടിഞ്ഞ് കിടക്കുന്നതിനാൽ വെള്ളം ഒഴുകി മാറാൻ പറ്റാത്ത അവസ്ഥയാണ്. നീരൊഴുക്ക് കുറയുന്നതിനാൽ രുക്ഷമായ വെള്ളപൊക്കത്തെ നേരിടേണ്ടിവരും. നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജീവനും സ്വത്തിനും ഭീഷണി ആകുകയും ചെയ്യും.ബോട്ടിനു പോലും പോകാൻ കഴിയാത്ത രീതിയിൽ എക്കൽ അടിഞ്ഞുകൂടി അതിനുമുകളിൽ പുല്ലുകൾ കിളിർത്ത കരഭൂമി ആകുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അടിയന്തിരമായി ജനപ്രതിനിധികൾ പരിഹാരം കണ്ടെത്തണ മെന്ന് എടത്വ വികസന സമതി ആവശ്യപ്പെട്ടു. എടത്വ വികസന സമതി 44-ാം വാർഷിക സമ്മേളനം മെയ് 26ന് വൈകിട്ട് 4 മണിക്ക് എടത്വാ സെന്റ് ജോർജ് മിനി ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിക്കും. ഖജാൻജി ഗോപകുമാർ തട്ടങ്ങാട്ട് വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി…