മർകസ് ഇഹ്‌യാഉസ്സുന്നക്ക് നവ സാരഥികൾ

കാരന്തൂർ: ജാമിഅഃ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുനഃസംഘടനാ ജനറൽബോഡിയിൽ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. വിജ്ഞാനവും സേവനവുമാണ് വിദ്യാർഥി ജീവിതത്തെ സമ്പന്നമാക്കേണ്ടതെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. കലാ-സാഹിത്യ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഗവേഷണത്തിനും ഉന്നത വിഭ്യാഭ്യാസത്തിനും പ്രേരിപ്പിക്കുന്നതിനുമായി ഒട്ടേറെ കർമപരിപാടികളാണ് യൂണിയൻ ആവിഷ്കരിച്ചിട്ടുള്ളത്. അശരണരെ ചേർത്തുപിടിക്കുക എന്ന മർകസിന്റെ സന്ദേശമുൾക്കൊണ്ട് വിവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും പദ്ധതിയിലുണ്ട്.

പുനഃസംഘടനാ യോഗത്തിൽ മർകസ് സീനിയർ മുദർരിസ് വിപിഎം ഫൈസി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പുതിയ കമ്മിറ്റിക്ക് ആശംസ നേർന്നു. പി സി അബ്ദുല്ല ഫൈസി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, കെ എം ബശീർ സഖാഫി, അബ്ദുസത്താർ കാമിൽ സഖാഫി സംബന്ധിച്ചു.

ഭാരവാഹികൾ: സയ്യിദ് മുഅമ്മിൽ ബാഹസൻ (പ്രസിഡന്റ്), അൻസാർ പറവണ്ണ (ജനറൽ സെക്രട്ടറി), ശുഹൈബ് ചേളാരി (ഫൈനാൻസ് സെക്രട്ടറി), സയ്യിദ് മുഹ്‌സിൻ ജീലാനി കൊടുങ്ങല്ലൂർ (വൈസ് പ്രസിഡന്റ്), ഹാഫിള് ഖലീൽ വട്ടോളി (വർക്കിംഗ് സെക്രട്ടറി) റബീഹ് ഒറ്റപ്പാലം, ഹാഫിള് ഉനൈസ് തൃശൂർ, ഹസീബ് പുത്തനത്താണി, തൻസീഹ്‌ കൽപകഞ്ചേരി, ഹബീബ് ഒതളൂർ, സഫ്‌വാൻ ഇന്ത്യനൂർ, ഇർശാദ് ചെറുവട്ടി, ഇസ്‌ഹാഖ്‌ ചിയ്യൂർ, ഇർശാദ് യു പി ((സെക്രട്ടറിമാർ), ഇല്യാസ് ബെളിഞ്ച, നസീം പറമ്പിൽ ബസാർ, ഹാഫിള് മുഹമ്മദ് തളിപ്പറമ്പ്, റബിഅ്‌ കക്കാട് (അംഗങ്ങൾ).

Print Friendly, PDF & Email

Leave a Comment

More News