ഡിഫറൻറ് ആര്‍ട്‌ സെന്ററില്‍ ഭിന്നശേഷിക്കുട്ടികള്‍ക്ക് ഗ്രാഫിക് ഡിസൈന്‍ പരിശീലനം

തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറൻറ് ആര്‍ട് സെന്ററിലെ (ഡി എ സി) ഭിന്നശേഷിക്കുട്ടികള്‍ക്കായി ഗ്രാഫിക് ഡിസൈന്‍, എഡിറ്റിംഗ് പരിശീലന പദ്ധതിക്ക് നാളെ (വെള്ളി) തുടക്കം കുറിക്കുന്നു. ഭിന്നശേഷിക്കുട്ടികളില്‍ തൊഴില്‍ നൈപുണി വികസിപ്പിക്കുവാനും തൊഴില്‍സാധ്യത വര്‍ദ്ധിപ്പിക്കുവാനുമായി ടൂണ്‍സ് അക്കാദമിയുടെ സഹകരണത്തോടെയാണ് ഡിഫറൻറ് ആര്‍ട് സെന്ററില്‍ ഇമേജ് എന്ന പേരില്‍ പദ്ധതി ആരംഭിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 10ന് വിവര സാങ്കേതിക വിദ്യ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍കര്‍ ഐ.എ.എസ് പദ്ധതി ഉദ്ഘാടനം ചെയ്യും. ടൂണ്‍സ് അക്കാദമി വൈസ് പ്രസിഡന്റ് വിനോദ് എ.എസ്, ഡിഫറൻറ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റർവെന്‍ഷന്‍ ഡയറക്ടര്‍ ഡോ. അനില്‍ നായര്‍, മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുക്കും.

Print Friendly, PDF & Email

Leave a Comment

More News