പെരിയാറിലെ മത്സ്യക്കുരുതി സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം: വെൽഫെയർ പാർട്ടി

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത് സർക്കാരിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കെടുകാര്യസ്ഥത മൂലമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ്. മഴക്കാലം ആരംഭിക്കുമ്പോൾ പെരിയാറിനു സമീപത്തെ കമ്പനികൾ മാലിന്യ കുഴലുകൾ തുറന്നുവിട്ടു മലിനീകരണം ഉണ്ടാക്കുന്നത് തുടരുകയാണ്. നിരവധി തവണ സമാന സംഭവങ്ങൾ ആവർത്തിച്ചിട്ടും കുറ്റക്കാരായ കമ്പനികൾക്കെതിരെ നടപടി എടുക്കുന്നതിന് ബോർഡ് വിമുഖത കാണിച്ചതിൻ്റെ ഫലമാണ് ഇപ്പോൾ കാണുന്നതെന്ന് ജില്ലാ എക്സിക്യൂട്ടിവ് കുറ്റപ്പെടുത്തി.

പെരിയാറിലെ മലിനമായ വെള്ളം ഉപയോഗിക്കുന്ന ജനങ്ങൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കണക്കാക്കാവുന്നതിലും അപ്പുറമാണ്. ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ബോർഡ് വെള്ളത്തിൽ ഓക്സിജൻ കുറഞ്ഞതുകൊണ്ടാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത് എന്ന് മുടന്തൻ ന്യായം പറഞ്ഞ് തടിയൂരുകയാണ് ചെയ്യുന്നത്. ഒരു ഭാഗത്ത് ജനങ്ങളോടൊപ്പം എന്ന് പറഞ്ഞ് വോട്ട് വാങ്ങുകയും മറുവശത്ത് മലിനീകരണം നടത്തുന്ന കമ്പനികൾക്ക് ഒപ്പം നിന്ന് അഴിമതി നടത്തുകയും ചെയ്യുന്ന ഭരണപക്ഷ പാർട്ടികളുടെ ഇരട്ടത്താപ്പ് പുറത്തായെന്നും വെൽഫെയർ പാർട്ടി കുറ്റപ്പെടുത്തി. എക്സിക്യൂട്ടീവിൽ ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, വൈസ് പ്രസിഡൻ്റ് നസീർ കൊച്ചി, ട്രഷറർ കെ. എ. സദീഖ്, സെക്രട്ടറിമാരായ ഇല്യാസ് ടി.എം, ആബിദ വൈപ്പിൻ തുടങ്ങിയവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News