ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ‘വിശപ്പ് രഹിത എടത്വ’ പദ്ധതിയുടെ ഉദ്ഘാടനം നടന്നു

എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ‘വിശപ്പ് രഹിത എടത്വ ‘ പദ്ധതിയുടെ ഉദ്ഘാടനം എടത്വ സെൻ്റ് ജോർജ് മിനി ഹാളിൽ നടന്നു.

പ്രസിഡൻ്റ് ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ബിനോയി ജോസഫ് കളത്തൂർ ഉദ്ഘാടനം നിർവഹിച്ചു. മോഡി കന്നേൽ മുഖ്യ സന്ദേശം നല്കി. സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള,ട്രഷറാർ ജോർജ്ജ്കുട്ടി പീടീകപറമ്പിൽ,ചാരിറ്റി പ്രോഗ്രാം ചെയർമാൻ വിൽസൻ ജോസഫ്,ഷേർലി അനിൽ, കെ. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

എടത്വ ടൗണിൽ ആരോരും ഇല്ലാത്ത നിരാലംബരും മാനസീക രോഗികൾ ഉൾപ്പെടെ എടത്വ പിഎച്ച്സി യിലെ രോഗികൾക്കും കൂട്ടിയിരിപ്പ്ക്കാർക്കും ന്യൂ കുര്യൻസ് ഹോട്ടലുമായി ചേർന്ന് സ്പോൺസർമാരുടെ സഹകരണത്തോടെ ഭക്ഷണം നല്കുമെന്ന് ചാരിറ്റി കോർഡിനേറ്റർ വിൻസൻ ജോസഫ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News