ഡാറ്റ സയൻസ് ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡാറ്റ സയൻസ് ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ നടന്ന പരിപാടിയിൽ ഡാറ്റ സൈന്റിസ്റ്റും കേരള സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം റിസോഴ്സ് പേഴ്സണുമായ ഫൈറൂസ് ഒ കെ സെഷൻ അവതരിപ്പിച്ചു.

സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കെ പി അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ സ്വാഗതവും ജില്ലാ സെക്രട്ടറി സാബിക്ക് വെട്ടം നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News