ഡോ. മൻഹർ പരേഖ് ഡിട്രോയിറ്റിൽ അന്തരിച്ചു

മിഷിഗൺ: ഗുജറാത്ത് സ്വദേശിയായ ഡോ. മൻഹർ പരേഖ് (88) ഡിട്രോയിറ്റില്‍ അന്തരിച്ചു. രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി എച്ച്.ബി. ഫുള്ളർ എന്ന സ്ഥാപനത്തിലെ ദീർഘകാല സേവനത്തിനു ശേഷം മിഷിഗണിലെ വാറൻ സിറ്റിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഡിട്രോയിറ്റ് മാർത്തോമ്മ ഇടവകാംഗമാണ്.

പൊതുദർശനം ഒക്ടോബർ 14 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും, സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 15 ശനിയാഴ്ച രാവിലെ 9 മണിക്കും ഡിട്രോയിറ്റ് മാർത്തോമ്മ പള്ളിയിലും വൈറ്റ് ചാപ്പൽ സെമിത്തേരിയിലുമായി നടക്കും.

മുളക്കുഴ മക്കാട്ടിൽ കുടുംബാംഗമായ ഏലിയാമ്മ പരേഖാണ് ഭാര്യ.

മക്കൾ: ഡോ. അനിത വാട്ടർഫോർഡ്, ആൻജിന ജാക്‌സൺ.

മരുമക്കൾ: ഡോ. റാന്‍ഡി വാട്ടർഫോർഡ്, ഗ്രെയ്‌ഗ്‌ ജാക്‌സൺ.

കൊച്ചുമക്കൾ: അമീറ, ലീല, ജയ്‌ഡൻ, ജയ, ജീവൻ.

സഹോദരങ്ങൾ: ഹിരാബൻ സോണി, ബ്രിജ് പരേഖ്, പരേതനായ മൻമോഹൻ പരേഖ്.

കൂടുതല്‍ വിവരങ്ങൾക്ക്: ഡോ. അനിത വാട്ടർഫോർഡ് 505-417-3858.

Print Friendly, PDF & Email

Leave a Comment

More News