മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിന്റെ കൊലപാതകം; വഫ ഫിറോസിൻ്റെ വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. വാഹനാപകടത്തില്‍ താന്‍ നിരപരാധിയാണെന്നാണ് വഫയുടെ വാദം.

കുറ്റപത്രത്തിൽ തനിക്കെതിരെ ഒരു സാക്ഷി പോലും മൊഴി നൽകിയിട്ടില്ല. സംഭവം മോട്ടോർ വാഹന നിയമത്തിന് കീഴിലാണെന്നും വഫ പറയുന്നു. അതേസമയം, ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന്‌ എതിര്‍പ്പ്‌ ഫയല്‍ ചെയ്യും. 2019 ഓഗസ്റ്റ്‌ മൂന്ന്‌ പുലര്‍ച്ച ഒരു മണിക്കാണ്‌ 2013 ബാച്ച്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാറിടിച്ച്‌ മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ മരിച്ചത്‌.

Print Friendly, PDF & Email

Leave a Comment

More News