കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്തവരുടെ വിവരങ്ങൾ ഗവർണർ ആരാഞ്ഞു

തിരുവനന്തപുരം: കേരള സർവകലാശാല വിസി സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തീരുമാനിക്കാനുള്ള സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞതില്‍ പ്രകോപിതനായി നടപടികൾ കർശനമാക്കാനൊരുങ്ങി ഗവർണർ. ക്വാറം തികയാതെ പിരിഞ്ഞ സെനറ്റിന്റെ വിശദാംശങ്ങൾ അദ്ദേഹം തേടിയിട്ടുണ്ട്. യോഗത്തിൽ നിന്ന് വിട്ടുനിന്ന അംഗങ്ങളുടെ വിവരങ്ങൾ ഉടൻ നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു.

ഗവർണർ നാമനിർദ്ദേശം ചെയ്ത ഒമ്പത് പേരിൽ ഏഴ് പേർ ഇടത് അംഗങ്ങൾക്കൊപ്പം വിട്ടുനിന്നു. ഇവരെ പിൻവലിക്കുന്നതിനൊപ്പം കർശന നടപടികളും ഉണ്ടാകുമെന്നാണ് സൂചന. യുഡിഎഫ്‌ സെനറ്റ്‌ അംഗങ്ങളെ കൂടാതെ വിസിയും ഗവര്‍ണറുടെ രണ്ട്‌ പ്രതിനിധികളും ഉള്‍പ്പെടെ 13 പേരാണ്‌ യോഗത്തിനെത്തിയത്‌. 21 പേരാണ്‌ ഹാജരാകേണ്ടിയിരുന്നത്‌.

ഇടത്‌ സെനറ്റ്‌ അംഗങ്ങള്‍ സര്‍വകലാശാല ആസ്ഥാനത്ത്‌ ഉണ്ടായിരുന്നെങ്കിലും യോഗത്തില്‍ പങ്കെടുത്തില്ല. രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ വിട്ടുനിന്നത്. നടത്തിയ യോഗം നിയമവിരുദ്ധമാണെന്നാണ് ഇടത് സെനറ്റ് അംഗങ്ങളുടെ വിശദീകരണം.

Print Friendly, PDF & Email

Leave a Comment

More News